ആപ്പ്ജില്ല

കാലവര്‍ഷം ശക്തമാകുന്നു; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

സെപ്തംബര്‍ 3 വരെ കേരളത്തില്‍ ആകെ ലഭിക്കാന്‍ സാധ്യതയുള്ള ശരാശരി മഴ സാധാരണ മഴ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Samayam Malayalam 31 Aug 2020, 4:34 pm
തിരുവനന്തപുരം: കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമാകുന്നു. വരും ദിവസങ്ങളില്‍ കേരളത്തില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. മഴ കനക്കാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Samayam Malayalam കേരളത്തില്‍ മഴ


Also Read: ഇതാ ആ 'ഒരു രൂപ': അഭിഭാഷകന് പിഴ നല്‍കി പ്രശാന്ത് ഭൂഷണ്‍

31-08-2020 & 01-09-2020 ന് ഇടുക്കി, 02-09-2020 ന് വയനാട്, 03-09-2020 ന് ഇടുക്കി, 04-09-2020 ന് മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read: ചൈനീസ് പ്രകോപനത്തിൽ അതീവ ജാഗ്രത; ശ്രീനഗർ - ലെ ഹൈവേ അടച്ച് സൈന്യം

സെപ്തംബര്‍ 3 വരെ കേരളത്തില്‍ ആകെ ലഭിക്കാന്‍ സാധ്യതയുള്ള ശരാശരി മഴ സാധാരണ മഴ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സെപ്തംബര്‍ 4 മുതല്‍ സെപ്തംബര്‍ 10 വരെ കേരളത്തില്‍ സാധാരണയേക്കാള്‍ കൂടിയ മഴയാണ് ലഭിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.

Also Read: രാജ്യാന്തര ഫ്ലൈറ്റുകൾക്ക് സെപ്റ്റംബര്‍ 30 വരെ നിരോധനം

എന്നാല്‍, ഏതൊക്കെ പ്രദേശങ്ങളിലായിരിക്കും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. 2020 മണ്‍സൂണ്‍ സീസണില്‍ ഇതുവരെ കേരളത്തില്‍ ആകെ ലഭിച്ചത് 1624 മില്ലിമീറ്റര്‍ മഴയാണ്. ഈ കാലയളവില്‍ ലഭിക്കേണ്ട മഴയുടെ ദീര്‍ഘകാല ശരാശരിയേക്കാള്‍ 8 % കുറവാണ്. ഓഗസ്റ്റ് 20 മുതല്‍ ഓഗസ്റ്റ് 26 വരെയുള്ള ആഴ്ചയില്‍ സംസ്ഥാനത്ത് ലഭിച്ച ശരാശരി മഴ സാധാരണ മഴയേക്കാള്‍ 77 % കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്