ആപ്പ്ജില്ല

ഇടുക്കിയിൽ അമ്ല മഴ; ചെടികൾ കരിഞ്ഞുണങ്ങി

ഇടുക്കി കുഞ്ചിത്തണ്ണിയില്‍ പ്രദേശവാസികളെ ഭീതിയിലാക്കി അമ്ല മഴ. മഞ്ഞമഴയെന്നാണ് ആദ്യം വിലയിരുത്തിയത്. മഴ

ഇടുക്കി കുഞ്ചിത്തണ്ണിയില്‍ പ്രദേശവാസികളെ ഭീതിയിലാക്കി അമ്ല മഴ. മഞ്ഞമഴയെന്നാണ് ആദ്യം വിലയിരുത്തിയത്. മഴയെ തുടര്‍ന്ന് ചെടികള്‍ കരിഞ്ഞ നിലയിലാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പ്രദേശത്ത് ഇത്തരത്തില്‍ മഞ്ഞ മഴ പെയ്യുന്നത്.
Samayam Malayalam Idukki Acid Rain
ചെടികൾ കരിഞ്ഞുണങ്ങിയ നിലയിൽ.


മഴപെയ്യുന്പോള്‍ രൂക്ഷഗന്ധം അനുഭവപ്പെട്ടിരുന്നതായും മഴയെ തുടര്‍ന്ന് ചെടികള്‍ കരിഞ്ഞുണങ്ങിയ സാഹചര്യത്തില്‍ അമ്ല മഴയാണ് ഇതെന്ന് സംശയിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. അതേസമയം, ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇത്തരത്തില്‍ മഴ പെയ്തിട്ടുള്ള സ്ഥലങ്ങളില്‍ കനത്ത ചൂടാണ് അനുഭവപ്പെട്ടു വന്നിരുന്നത്. നാട്ടുകാരുടെ ആശങ്കയെ തുടര്‍ന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്