ആപ്പ്ജില്ല

കൊച്ചിയിൽ 5 വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

അഞ്ചു വയസ്സുകാരനെ സ്വകാര്യ ബസ്സിൽ നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമം

TNN 5 Sept 2017, 9:56 am
കൊച്ചി: അഞ്ചു വയസ്സുകാരനെ സ്വകാര്യ ബസ്സിൽ നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇടപ്പള്ളിയിൽ നിന്ന് മാതാപിതാക്കൾക്കൊപ്പം ബസിൽ കയറിയ കുട്ടിയെ തിരക്കിനിടയിലാണ് അന്യസംസ്ഥാന തൊഴിലാളിയായ ദിനേശ് ടോപ്പോ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ബസിൽ തിരക്കായതിനാൽ കുട്ടിയുടെ മാതാപിതാക്കൾ കുട്ടിയെ മറ്റ് യാത്രക്കാരോടൊപ്പം സീറ്റിലിരുത്തിയിരുന്നു. സീറ്റിലിരുന്ന ദിനേശ് മറൈൻഡ്രൈവിൽ കുട്ടിയുമായി ഇറങ്ങി. പെന്റമേനകയിൽ വച്ച് കുട്ടി ഒച്ചയെടുക്കുന്നത് കേട്ട നാട്ടുകാർ സംശയം തോന്നി ഇയാളെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തായത്. സെൻട്രൽ പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിക്കുകയായിരുന്നു. നഗരത്തിൽ കുട്ടിയെ തട്ടികൊണ്ടുപോകുന്ന റാക്കറ്റ് സജീവമായതായി പോലീസ് അറിയിച്ചു. ഇവർക്കെതിരെ കർശനനടപടിയെടുക്കാനാണ് പോലീസ് നീക്കം.
Samayam Malayalam young boy kidnapped from kochi
കൊച്ചിയിൽ 5 വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം



young boy kidnapped from Kochi

young boy kidnapped from Kochi; locals caught the convict.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്