ആപ്പ്ജില്ല

അന്ധയായ ലിസിയമ്മയ്ക്ക് വിജേഷിന്‍റെ ഹൃദയം കൊണ്ടുള്ള കൈതാങ്ങ്; ലോട്ടറി വില്‍പനയ്ക്കിടെ നഷ്ടമായ മുഴുവന്‍ തുകയും നല്‍കി

അജ്ഞാതന്‍ ലോട്ടറി തുകയുമെടുത്ത് കടന്നുകളഞ്ഞെന്ന് വാര്‍ത്ത കേട്ടയുടന്‍ ലിസിയമ്മുടെ നമ്പര്‍ അന്വേഷിച്ച് കണ്ടെത്തി അവരെ ആശ്വസിപ്പിച്ചു. ടുവില്‍ അവര്‍ക്ക് നഷ്ട്‌പ്പെട്ട തുക ലിസിയമ്മയുടെ അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തു.

Samayam Malayalam 11 Mar 2020, 9:26 pm
കാസര്‍കോട്: പെരുമ്പാവൂരില്‍ ലോട്ടറി വില്‍ക്കുന്ന അന്ധയായ ലിസിയമ്മയ്ക്ക് സഹായവുമായി കാസര്‍കോട് സ്വദേശി. മനസാക്ഷിയില്ലാത്ത ഒരുത്തന്‍ കബളിപ്പിച്ചത് സോഷ്യല്‍ മീഡിയില്‍ കണ്ടപ്പോള്‍ കാലിക്കടവ് പുത്തിലോട്ട് സ്വദേശി വിജേഷിന്‍റെ നന്മയുടെ മനസ് ഒന്ന് ഉയര്‍ന്ന് ചിന്തിച്ചു. അവരുടെ നമ്പര്‍ അന്വേഷിച്ച് കണ്ടെത്തി അവരെ ആശ്വസിപ്പിച്ചു.
Samayam Malayalam Vijesh


Also Read: സംസ്ഥാനത്ത് പുതിയ കൊറോണ കേസുകളില്ല; 3313 പേര്‍ നിരീക്ഷണത്തിൽ

ഒടുവില്‍ അവര്‍ക്ക് നഷ്ട്‌പ്പെട്ട തുക ലിസിയമ്മയുടെ അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തു. പെരുമ്പാവൂരില്‍ വഴിയോരത്ത് ലോട്ടറി വില്‍ക്കുന്ന അന്ധയായ സ്ത്രീയുടെ ലോട്ടറി ടിക്കറ്റുകള്‍ തട്ടിയെടുത്ത സംഭവം ഇന്നലെയാണ് നടന്നത്. പിപി റോഡില്‍ ഓണംകുളത്തിനും മേപ്രത്തുപടിക്കുമിടയില്‍ റോഡരികിലിരുന്നു വില്‍പന നടത്തവേയാണ് അജ്ഞാതന്‍ ലോട്ടറി തട്ടിയെടുത്തത്.

Also Read: കണ്ണൂരില്‍ കാട്ടാനക്കുട്ടി കുഴിയിൽ വീണ് കാലൊടിഞ്ഞു; രക്ഷകരായത് വനം വകുപ്പ് ജീവനക്കാര്‍

കഴിഞ്ഞ ആറുമാസത്തിനിടയില്‍ രണ്ടാം തവണയാണ് ലിസിയെ കബളിപ്പിക്കുന്നത്. ബൈക്കിലെത്തിയയാള്‍ ലോട്ടറിയുടെ നമ്പറുകള്‍ നോക്കട്ടെയെന്നും പറയുകയും മൂന്നുബണ്ടില്‍ ലോട്ടറി വാങ്ങി കടന്നു കളയുകയായിരുവെന്ന് ലിസി പറയുന്നു. 122 ലോട്ടറികളാണ് ഉണ്ടായിരുന്നത്. നഷ്ടപ്പെട്ട ലോട്ടറികള്‍ക്ക് ഏകദേശം 4800 രൂപ വിലവരുമെന്നു ലിസി പറഞ്ഞിരുന്നു. ലിസിയുടെ ദുരിതാവസ്ഥ അറിഞ്ഞെത്തിയ മേപ്രത്തുപടി തുണ്ടത്തില്‍ ഏജന്‍സീസ് ഉടമ രാജു തുണ്ടത്തില്‍ അടിയന്തര സഹായമായി 4000 രൂപ നല്‍കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്