മാണി പോയാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്
കെ.എം മാണിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്. കെ.എം.മാണി പോകുന്നെങ്കില്‍ പോകട്ടെയെന്നും പോയാല്‍
TNN 3 Aug 2016, 9:44 pm
കെ.എം മാണിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്. കെ.എം.മാണി പോകുന്നെങ്കില്‍ പോകട്ടെയെന്നും പോയാല്‍ ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലെന്നും വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായ സി.ആര് മഹേഷാണ് ഫെയ്സ്ബുക്കിലൂടെ കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തിയത്.
അധികാരത്തോടുള്ള ആര്‍ത്തിയും, കോഴകേസുകളിലെ അന്വേഷണങ്ങളില്‍ നിന്നും രക്ഷനേടാനുള്ള കപട തന്ത്രവുമാണ് ഇപ്പോഴത്തെ കാട്ടികൂട്ടലുകള്‍. പ്രതിസന്ധിയില്‍ കൂടെ നില്ക്കാത്തവ ആര്‍ക്കാണ് ആവശ്യം. യുഡിഎഫ് വിട്ട് പോകാനുള്ള കെ.എം.മാണിയുടെ തീരുമാനം ചാപിള്ള ആകും എന്ന കാര്യമുറപ്പാണ്. ഇത്തരത്തില്‍ തരം താണ രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് വഴങ്ങാതിരിക്കുവാനുള്ള ഇച്ഛാശക്തിയും, ആര്‍ജ്ജവവും കോണ്‍ഗ്രസ് നേതൃത്വം കാണിക്കണമെന്നും സി.ആര് മഹേഷ് വ്യക്തമാക്കുന്നു.