ആപ്പ്ജില്ല

ഗ്രൂപ്പുകള്‍ക്ക് അതീതമായി 'യൂത്ത് ടീം' ഉണ്ടാക്കും; തലമുറ മാറ്റം എന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്

സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ നീക്കമെന്നത് ഏറെ ശ്രദ്ധേയമാണ്. മലമ്പുഴയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് ക്യാമ്പ് എക്‌സിക്യൂട്ടിവിന്റേതാണ് തീരുമാനം.

Samayam Malayalam 4 Jan 2021, 10:20 am
തിരുവനന്തപുരം: തലമുറ മാറ്റം എന്ന ആവശ്യത്തിൽ നിലപാട് കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രമേയം. കടുത്ത ഭാഷയിൽ വിമര്‍ശിച്ചുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് വിമര്‍ശനം നടത്തിയിരിക്കുന്നത്. മലമ്പുഴയില്‍ നടന്ന സംസ്ഥാന ക്യാമ്പ് എക്‌സിക്യൂട്ടീവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനങ്ങളാണ്.
Samayam Malayalam youth congress
ഫയൽ ചിത്രം


Also Read : കേരളത്തിൽ കൊവിഡ് ഇനി അതിരൂക്ഷമായേക്കും; കാരണങ്ങള്‍ ഇങ്ങനെ

സ്വന്തം നിലയ്ക്ക് മത്സരിക്കേണ്ടി വരുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. മുതിർന്ന നേതാക്കള്‍ക്ക് 10 ശതമാനം സീറ്റ് മതി. 4 തവണ മത്സരിച്ചവര്‍ക്ക് ഇനി സീറ്റ് നൽകരുത് എന്നും യൂത്ത് കോണ്‍ഗ്രസ് നിര്‍ദ്ദേശിക്കുന്നു.

ഗ്രൂപ്പുകള്‍ക്ക് അതീതമായി യൂത്ത് ടീം ഉണ്ടാക്കും. സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതില്‍ ഏജ് ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നേതൃത്വത്തിന് നല്‍കുമെന്നും സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു. മലമ്പുഴയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് ക്യാമ്പ് എക്‌സിക്യൂട്ടിവിന്റേതാണ് തീരുമാനം.

സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ ഇരിക്കെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ നീക്കമെന്നത് ഏറെ ശ്രദ്ധേയമാണ്. വിജയ സാധ്യതയുള്ളവര്‍ക്ക് മുന്നില്‍ ഗ്രൂപ്പ് ഒരു തടസമായി വരാന്‍ പാടില്ല.

യുവാക്കള്‍ക്ക് അവസരം നല്‍കിയ ഇടങ്ങളിലേയും മറ്റിടങ്ങളിലേയും വോട്ട് വ്യത്യാസം താരതമ്യം ചെയ്ത് റിപ്പോര്‍ട്ടാക്കി എഐസിസി നേതൃത്വത്തെ അറിയിക്കും. കൂടാതെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്‍പ് ഏജ് ഓഡിറ്റിംഗ് നടത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് പറയുന്നു.

Also Read : മുസ്ലീം മതപണ്ഡിതരെ കാണും, മത്സരിക്കും; ബംഗാള്‍ തെരഞ്ഞെടുപ്പിൽ രണ്ടും കൽപ്പിച്ച് അസാസുദീൻ ഒവൈസി

പാര്‍ട്ടിയില്‍ തലമുറ മാറ്റം വേണം എന്ന് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ യുവ നേതാക്കള്‍ തുറന്നു പറയുകയും ചെയ്തതോടെ വെട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ്. ഏജ് ഓഡിറ്റിംഗും ഗ്രൂപ്പുകള്‍ക്ക് അതീതമായി ഉള്ള തിരുത്തല്‍ ശക്തിയായി യൂത്ത് ടീം ഉണ്ടാക്കുന്നത് ഉള്‍പ്പെടെ ചര്‍ച്ചചെയ്യാന്‍ യുവജന പ്രതിനിധികളുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം ജനുവരി 11 ന് തിരുവനന്തപുരത്ത് ചേരുമെന്നും അറിയിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്