ആപ്പ്ജില്ല

എത്ര കേസിൽ വേണമെങ്കിലും ശിക്ഷയേറ്റു വാങ്ങാമെന്ന് ഡീൻ

യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തത് സമാധാനപരമായ ഹര്‍ത്താലാണെന്നും അങ്ങനെ മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. എന്നാൽ മറിച്ചാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഡീൻ പറഞ്ഞു. കൊലപാതകത്തെയും അതിനെതിരെ നടത്തുന്ന സമരത്തെയും ഒരു പോലെ കാണരുതെന്ന് ഡീൻ പറഞ്ഞു.

Samayam Malayalam 23 Feb 2019, 4:23 pm

ഹൈലൈറ്റ്:

  • യൂത്ത് കോൺഗ്രസ് ഹര്‍ത്താലിൽ എത്ര കേസിൽ വേണമെങ്കിലും ശിക്ഷ വാങ്ങാമെന്ന് ഡീൻ
  • സമരം ചെയ്തവര്‍ക്കെതിരെ കേസെടുക്കുന്നതിന്‍റെ പത്തിലൊന്ന് ആര്‍ജവം കൊലപാതകികളെ പിടികൂടാൻ കാണിക്കണം
  • കാസര്‍കോട് കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam dean-kuriakose.1.137467
കൊച്ചി: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഹര്‍ത്താൽ ആഹ്വാനം ചെയ്ത അപ്രഖ്യാപിത ഹര്‍ത്താലിൽ നിയമനടപടി നേരിടാൻ തയ്യാറെന്ന് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ്. യൂത്ത് കോൺഗ്രസ് ഹര്‍ത്താൽ ഉള്‍പ്പെടെയുള്ള സമരങ്ങളുടെ പേരിൽ എത്ര കേസിൽ വേണമെങ്കിലും ശിക്ഷയനുഭവിക്കാൻ തയ്യാറാണെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആലുവ എസ് പി ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചിൽ സംസാരിക്കുകയായിരുന്നു ഡീൻ കുര്യാക്കോസ്.
യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തത് സമാധാനപരമായ ഹര്‍ത്താലാണെന്നും അങ്ങനെ മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. എന്നാൽ മറിച്ചാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഡീൻ പറഞ്ഞു. കൊലപാതകത്തെയും അതിനെതിരെ നടത്തുന്ന സമരത്തെയും ഒരു പോലെ കാണരുതെന്ന് ഡീൻ പറഞ്ഞു.

പെരിയ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് ഫെബ്രുവരി 18ന് യൂത്ത് കോൺഗ്രസ് നടത്തിയ മിന്നൽ ഹര്‍ത്താലുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ഡീനിനെ പ്രതിയാക്കാനാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. ഹര്‍ത്താലിൽ 2.65 ലക്ഷം രൂപയുടെ പൊതുമുതൽ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയിൽ നല്‍കിയ സത്യവാങ്മൂലം. ഈ തുക ഡീൻ കുര്യാക്കോസിൽ നിന്ന് ഈടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനു പുറമെ ഹര്‍ത്താലിന് ഏഴ് ദിവസം മുൻപ് നോട്ടീസ് നല്‍കണമെന്ന കോടതി ഉത്തരവ് ലംഘിച്ചതിന് കോടതിയലക്ഷ്യവും ഡീൻ കുര്യാക്കോസ് നേരിടുന്നുണ്ട്.

കൊലപാതകികള്‍ക്കെതിരെ സമരം ചെയ്തതിന് എത്ര കേസുകളിൽ പ്രതിയാകേണ്ടി വന്നാലും ശിക്ഷിക്കപ്പെടേണ്ടി വന്നാലും അത് സ്വീകരിക്കാൻ തയ്യാറാണെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. നീതിപീഠത്തോട് ബഹുമാനമുണ്ട്, എന്നാൽ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ്.സമരം ചെയ്തവര്‍ക്കെതിരെ കേസെടുക്കാൻ കാണിക്കുന്നതിന്‍റെ പത്തിലൊന്ന് ആര്‍ജവമെങ്കിലും കൊലപാതകികളെ അറസ്റ്റ് ചെയ്യാൻ പോലീസ് കാണിക്കണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

പെരിയ കൊലപാകതത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പ് ഇന്ന് സംസ്ഥാനമൊട്ടാകെ യൂത്ത് കോൺഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. ആലുവ എസ്‍‍പി ഓഫീസിലേയ്ക്ക് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് ചെറിയ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്