Please enable javascript.Youth Stabbed To Death In Pala,ലിബിൻ എത്തിയത് ആദ്യകുർബാന ചടങ്ങിന്; ചീട്ടുകളിക്കിടെ സംഘർഷം, കൊല്ലപ്പെട്ടത് കത്രിക ഉപയോഗിച്ചുള്ള കുത്തേറ്റ് - youth stabbed to death in kottayam pala - Samayam Malayalam

ലിബിൻ എത്തിയത് ആദ്യകുർബാന ചടങ്ങിന്; ചീട്ടുകളിക്കിടെ സംഘർഷം, കൊല്ലപ്പെട്ടത് കത്രിക ഉപയോഗിച്ചുള്ള കുത്തേറ്റ്

Edited byജിബിൻ ജോർജ് | Samayam Malayalam 28 Apr 2024, 11:03 am
Subscribe

ചീട്ടുകളിക്കിടെയുണ്ടായ തർക്കത്തിനിടെ പാലായിൽ യുവാവിനെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു. കോട്ടയം പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് ആണ് കൊല്ലപ്പെട്ടത്.

ഹൈലൈറ്റ്:

  • യുവാവിനെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു.
  • പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് ആണ് കൊല്ലപ്പെട്ടത്.
  • ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
youth killed in pala
ലിബിൻ ജോസ്
കോട്ടയം: ചീട്ടുകളിക്കിടെയുണ്ടായ തർക്കത്തിനിടെ യുവാവിനെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു. കോട്ടയം പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് (26) ആണ് കൊല്ലപ്പെട്ടത്. പാലാ സ്വദേശി അഭിലാഷാണ് ലിബിനെ കുത്തിയത്. ആക്രമണത്തിൽ ഒരു സ്ത്രീയടക്കം മൂന്നുപേർക്ക് പരിക്കേറ്റു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
പുലർച്ചെ ആരംഭിച്ച സംഘർഷം, ഒടുവിൽ കത്തിക്കുത്ത്; കൊച്ചിയിൽ യുവാവിന് ദാരുണാന്ത്യം
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ബന്ധുവിൻ്റെ മകൻ്റെ ആദ്യ കുർബാന ചടങ്ങിന് എത്തിയതായിരുന്നു ലിബിനും സുഹൃത്തുക്കളും. ചീട്ടുകളിക്കിടെ ലിബിനും പാലാ സ്വദേശിയായ അഭിലാഷും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് സംഘർഷത്തിലേക്ക് കാര്യങ്ങൾ നീളുകയുമായിരുന്നു.


ലിബിനെ കുത്തിയ അഭിലാഷും പരിക്കേറ്റ് ആശുപത്രിയിലാണ്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
സംഘർഷത്തിനിടെ അഭിലാഷ് ലിബിനെ കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച നിർമല (55), ബെന്നി എന്നിവർക്ക് പരിക്കേറ്റു. മദ്യപാനത്തിനിടെയാണ് സംഘർഷം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്.

ഇനിയും സമയമുണ്ട്, അടിച്ചാൽ 70 ലക്ഷമാണ് പോക്കറ്റിലാകുക; രണ്ടാം സമ്മാനം 5 ലക്ഷം, അക്ഷയ ലോട്ടറിഫലം ഇന്ന്
മറ്റൊരു സംഭവത്തിൽ എറണാകുളം പാലാരിവട്ടത്ത് വാക്കുതർക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. തമ്മനം എകെജി കോളനിയിലെ മനീഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ അഭിജിത് എന്നയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. ആഷിഖ്, ജിതേഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെത്തു. പ്രദേശത്ത് ദിവസങ്ങളായി പ്രശ്നങ്ങൾ നിലനിന്നിരുന്നതായാണ് റിപ്പോർട്ട്.
ജിബിൻ ജോർജ്
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ