ആപ്പ്ജില്ല

സ്ത്രീകളെ അധിക്ഷേപിച്ച് അശ്ലീല വീഡിയോ; വിജയ് പി നായർ അറസ്റ്റിൽ

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് വിജയ് പി നായരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Samayam Malayalam 28 Sept 2020, 7:44 pm
തിരുവനന്തപുരം: യൂട്യൂബിൽ സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ വിജയ് പി നായരെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലിയൂരിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐടി വകുപ്പ് 67, 67എ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Samayam Malayalam vijay p nair
വിജയ് പി നായർ


Also Read: മരണസംഖ്യ ഉയരുന്നു; നിരീക്ഷണത്തിലുള്ളത് 2,32,450 പേർ, കൂടതൽ കേസുകൾ കോഴിക്കോട്

നേരത്തെ ചുമത്തിയ വകുപ്പുകൾ ദുർബലമായതിനാൽ ഐടി ആക്ടിലെ വിവിധ വകുപ്പുകൾ ചേർത്ത ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പുതിയ വകുപ്പുകൾ ചുമത്താൻ താമസം നേരിട്ടതിനാലാണ് അറസ്റ്റ് വൈകിയത്. നേരത്തെ ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ എത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് വീട്ടിലെത്തിയാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Also Read: കാർഷിക നിയമം ഭരണഘടനാ വിരുദ്ധം; ടിഎൻ പ്രതാപൻ സുപ്രീംകോടതിയിൽ ഹർജി നല്‍കി

അതേസമയം, ഇയാൾക്ക് ഉണ്ടെന്ന് പറയപ്പെട്ട പിഎച്ച്ഡി വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റി ഇല്ലെന്നും ഇയാൾ തനിക്ക് ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന പിഎച്ച്ഡി വ്യാജമാണെന്നും പോലീസ് തിരിച്ചറിഞ്ഞു. പ്രതിക്കെതിരെ മനശാസ്ത്രജ്ഞരും രംഗത്തെത്തിയിട്ടുണ്ട്. വിജയ് പി നായർ അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റായി രജിസ്റ്റർ ചെയ്തവരുടെ പട്ടികയിൽ ഇല്ലെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ് അംഗമല്ലെന്നും അസോസിയേഷൻ വ്യക്തമാക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്