ആപ്പ്ജില്ല

കരുണ മെഡിക്കൽ കോളജിലേക്ക് യുവമോർച്ച മാർച്ച്

കോളജിന് മുന്നിൽ ബിഡിജെഎസ് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധം നടത്തുന്നു

Samayam Malayalam 7 Apr 2018, 2:21 pm
പാലക്കാട്: കരുണ, കണ്ണൂർ മെഡിക്കൽ കോളജ് ബില്ലിൽ ഗവർണർ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് യുവമോർച്ച മാർച്ച്. ബിഡിജെഎസ്, യുവമോർച്ച, ബിജെപി പ്രവർത്തകരാണ് മെഡിക്കൽ കോളജിലേക്ക് രാവിലെ പ്രതിഷേധ മാർച്ച് നടത്തിയത്. കോളജ് അടച്ചു പൂട്ടണമെന്നും ഭാവി അനിശ്ചിതത്വത്തിലായ കുട്ടികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.
Samayam Malayalam yuvamorcha


കോളജിന് മുന്നിൽ ബിഡിജെഎസ് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധം നടത്തുന്നു. അതിനിടെ, ബില്ലിൽ ഗവർണർ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎ ഓ.രാജഗോപാലിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഗവർണറെ കാണും. കരുണ മെഡിക്കൽ കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പോലീസ് ലാത്തി വീശി. കോളജ് ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടിയിരിക്കുന്നതിനാൽ പ്രതിഷേധക്കാർക്ക് ഉള്ളിൽ പ്രവേശിക്കാനായില്ല. യുവമോർച്ച, ബിഡിജെഎസ് പ്രവർത്തകർ കോളജിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്