ആപ്പ്ജില്ല

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് യുവമോര്‍ച്ച

ഒരു യുവതി പോലും സന്നിധാനത്തെത്തില്ലെന്ന് യുവമോര്‍ച്ച

Samayam Malayalam 18 Oct 2018, 12:04 pm
നിലയ്ക്കല്‍: വ്യാപക അക്രമങ്ങളെ തുടര്‍ന്ന് നിലയ്ക്കലില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് യുവമോര്‍ച്ച. യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പ്രകാശ് ബാബുവിന്‍റെ നേതൃത്വത്തില്‍ ആറോളം പ്രവര്‍ത്തകരാണ് നിലയ്ക്കലില്‍ സംഘടിച്ചെത്തി മുദ്രാവാക്യം മുഴക്കിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Samayam Malayalam yuvamorcha violating prohibitory order


ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ വെല്ലുവിളിക്കാന്‍ ഒരു ഗവണ്‍മെന്‍റിനെയും അനുവദിക്കില്ലെന്ന് പ്രകാശ് ബാബു പറഞ്ഞു. പമ്പയിലടക്കം എല്ലായിടങ്ങളിലും യുവമോര്‍ച്ച പ്രവര്‍ത്തകരുണ്ട്. ഒരു യുവതി പോലും സന്നിധാനത്തെത്തില്ലെന്നും പ്രകാശ് ബാബു വെല്ലുവിളിച്ചു. സമരം തുടരുമെന്നും ഇവര്‍ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്