ആപ്പ്ജില്ല

നാട്ടിലെത്തുവാന്‍ ബുദ്ധിമുട്ടിയ 100 പ്രവാസികള്‍ക്ക് വിമാന ടിക്കറ്റ് നല്‍കി മലയാളി ഡോക്ടര്‍മാര്‍

വന്ദേ ഭാരത് മുഖാന്തരം നിരവധി പ്രവാസികളാണ് രാജ്യത്തേക്ക് മടങ്ങിയെത്തിയത്.

Samayam Malayalam 12 Aug 2020, 8:37 pm
ദുബായ് ։ നാട്ടിലെത്തുവാന്‍ ബുദ്ധിമുട്ടിയ പ്രവാസികള്‍ക്ക് സഹായഹസ്തവുമായി പ്രവാസി ഡോകര്‍മാര്‍. യുഎഇയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജിയാണ് പ്രവാസി ഇന്ത്യാക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള നൂറു പേര്‍ക്ക് വിമാന ടിക്കറ്റുകള്‍ നല്‍കിയത്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള നൂറുപേര്‍ക്കാണ് അധികൃതര്‍ വിമാന ടിക്കറ്റുകള്‍ ഏര്‍പ്പാടാക്കി കൊടുത്തത്.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read : പുതിയ പാകിസ്ഥാന്‍ മാപ്പ്; ഇമ്രാന്‍ ഖാനെ പരിഹസിച്ചയാളെ ആക്രമിച്ച് ജനക്കൂട്ടം, ഒടുവിൽ അറസ്റ്റ്

യുഎഇ ഇന്ത്യൻ എംബസി, സന്നദ്ധ സംഘടനകള്‍ എന്നിങ്ങനെയുള്ളവ വഴി കണ്ടെത്തിയ അര്‍ഹരായ ആളുകള്‍ക്കാണ് ടിക്കറ്റ് നല്‍കി യത്. ഇന്ത്യൻ സമൂഹത്തിൽ കൊവിഡ്-19 രോഗവ്യാപനം തുടങ്ങിയപ്പോള്‍ മുതൽ സംഘടനയുടെ സഹായങ്ങള്‍ ലഭ്യമായിരുന്നു. സംഘടന നോര്‍ക്ക റൂട്ട്സുമായി സഹകരിച്ച് നടത്തിയ ടെലി കൗണ്‍സിലിങ്ങും നടത്തിയിരുന്നു.

കേരളത്തിൽ പ്രളയം ഉണ്ടായപ്പോഴും ഇത്തരത്തില്‍‍ വലിയ സഹകരണമാണ് ഡോക്ടര്‍മാരില്‍ നിന്നും ഉണ്ടായത്. ഇതിന് പുറമെ യുഎഇയിലും കേരളത്തിലുമായി ഈ സംഘടന സേവ് എ ഹാര്‍ട്ട് എന്ന പ്രോഗ്രാമിന്റെ ഭാഗമായി 75 ശസ്ത്രക്രിയകളും നടത്തിയിട്ടുണ്ട്. ഗള്‍ഫ് മാധ്യമമാണ് ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയത്.

Also Read : 'ജയിലില്‍ വച്ച് കൃഷ്ണൻ ഇന്ന് ജനിച്ചു, നിങ്ങള്‍ക്ക് ഇന്ന് പുറത്തു പോകണോ' ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റീസ്

നിരവധി പ്രവാസികളാണ് ഇത്തരത്തില്‍ നാട്ടിലേക്ക് ഇതിനോടകം മടങ്ങിയിരിക്കുന്നത്. നിലവില്‍ എകെഎംജിയിൽ 1500ലധികം ഡോക്ടര്‍മാരാണ് അംഗങ്ങളായുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്