ആപ്പ്ജില്ല

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ 2575 പേരെ നിയമിക്കാൻ അനുമതി

നഴ്സ്, സാങ്കേതിക വിദഗ്ധർ, ഡോക്ടർ തുടങ്ങിയ തസ്തികയിലേക്കാണ് നിയമനത്തിനുള്ള അനുമതി നൽകിയിരിക്കുന്നത്.

Samayam Malayalam 16 Aug 2019, 10:07 pm
കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൽ നഴ്സ്, സാങ്കേതിക വിദഗ്ധർ, ഡോക്ടർ മുതലായ തസ്തികകളിലേക്കുള്ള നിയമനത്തിന് ധന മന്ത്രാലയം അനുമതി നൽകി. 2575 പേരുടെ നിയമനത്തിനാണ് ധനമന്ത്രാലയം അംഗീകാരം നൽകിയത്. 2000 തസ്തികകൾ നഴ്സ്മാരുടേയും 575 തസ്തികകൾ സാങ്കേതിക വിദഗ്ധരുടേയുമാണ്.
Samayam Malayalam health


194000 ദിനാറാണു ഇതിനായി ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്. നേരത്തെ നിയമനങ്ങൾക്ക് മന്ത്രി സഭയുടേയും സർവ്വീസ് കമ്മീഷന്റെയും അംഗീകാരം ലഭിച്ചിരുന്നു. ഇതിനു പുറമേ 680 ഡോക്ടർമാരുടെ നിയമനത്തിനും അനുമതിയുണ്ട്. അതേസമയം, നടപ്പു സാമ്പത്തിക വർഷത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ആശുപത്രികളിൽനിന്നുള്ള വരുമാനം ഇരട്ടിയായി വർദ്ധിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

വിദേശികൾക്കുള്ള ചികിത്സാ ഫീസ് വർദ്ധിപ്പിച്ചതാണ് വരുമാന വർദ്ധനവിനു കാരണമായിരിക്കുന്നതെന്നും മന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. നടപ്പു സാമ്പത്തിക വർഷത്തിലെ ബജറ്റിൽ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിൽനിന്നും 45 ദശലക്ഷം ദിനാറാണ് കണക്കാക്കിയിട്ടുള്ളത്.

വിദേശികളുടെ വാർഷിക ആരോഗ്യ ഇൻഷുറൻസ് ഫീസ് വഴി 108 മില്ല്യൺ ദിനാർ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് ഓൺലൈൻ വഴി മാത്രമാക്കിയതും വരുമാന വർദ്ധനവിനു കാരണമാകുമെന്ന് മന്ത്രാലയം കണക്കുകൂട്ടുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്