ആപ്പ്ജില്ല

ഗള്‍ഫ് രാജ്യങ്ങളില്‍ ദിവസേന 15 ഇന്ത്യക്കാര്‍ വീതം മരിക്കുന്നതായി കണക്ക്; 5 വര്‍ഷത്തിനിടെ മരിച്ചത് 34,000 പേര്‍

കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്നുള്ള 33,988 തൊഴിലാളികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് മരണപ്പെട്ടതായാണ് കണക്കുകള്‍. സൗദി അറേബ്യയിലും യുഎഇയിലും വച്ചാണ് ഏറ്റവുമധികം ഇന്ത്യക്കാര്‍ മരിച്ചത്

Samayam Malayalam 22 Nov 2019, 6:15 pm
ഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ ദിവസേന ശരാശരി 15 ഇന്ത്യക്കാര്‍ വീതം മരിക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്ക്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്നുള്ള 33,988 തൊഴിലാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് മരണപ്പെട്ടത്. ഈ വര്‍ഷം ഇതുവരെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 4,823 ആണ്. കുവൈറ്റ്, സൗദി അറേബ്യ, ബഹറിന്‍, ഖത്തര്‍, ഒമാന്‍,യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ വച്ച് മരണപ്പെട്ടവരുടെ കണക്കാണിത്.
Samayam Malayalam New Project (2)


Also Read:യുഎഇയില്‍ കനത്ത മഴ; റോഡിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ പോലീസ് രക്ഷപ്പെടുത്തി

ലോക്സഭയില്‍ കോണ്‍ഗ്രസ് എം പി ഉത്തം കുമാറിന്‍റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് കണക്കുകള്‍ വ്യക്തമാക്കിയത്. സൗദി അറേബ്യയിലും യുഎഇയിലുമാണ് ഏറ്റവുമധികം ഇന്ത്യക്കാരുടെ മരണം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നതെന്നും വി.മുരളീധരന്‍ ലോക്സഭയില്‍ അറിയിച്ചു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ സൗദി അറേബ്യയില്‍ വച്ച് 1,920 ഇന്ത്യക്കാരും യുഎഇയില്‍ 1,451 പേരുമാണ് മരണപ്പെട്ടത്.

Also Read:സൗദിയില്‍ വിദേശ തൊഴിലാളികള്‍ക്ക് യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കുന്നു

2018 ലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് ഏറ്റവുമധികം ഇന്ത്യക്കാര്‍ മരിച്ചത്. 6,014 ഇന്ത്യന്‍ തൊഴിലാളികളാണ് കഴിഞ്ഞ വര്‍ഷം ഇവിടെ വച്ച് മരണപ്പെട്ടത്. മരണപ്പെട്ട ഇന്ത്യന്‍ തൊഴിലാളികളില്‍ ഏറ്റവുമധികം പേര്‍ തെലങ്കാനയില്‍ നിന്നുള്ളവരാണ്. ഈ വര്‍ഷം ഒക്ടോബര്‍ വരെ പ്രവാസികളുടെ 15,051 പരാതികള്‍ വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചതായും വി മുരളീധരന്‍ സഭയില്‍ അറിയിച്ചു. ഇവയില്‍ ഭൂരിഭാഗവും തൊഴില്‍ ഏജന്‍റുമാര്‍ വഞ്ചിച്ചെന്നുള്ള പരാതികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്