ആപ്പ്ജില്ല

യുഎഇ യാത്രക്കാർക്ക് ഇനി 40 കിലോ ലഗേജ് കരുതാം: എയർ ഇന്ത്യ

അടുത്തയിടെ ലോഞ്ച് ചെയ്ത ചില സർവ്വീസുകളിലാണ് എയർ ഇന്ത്യ ലഗേജിന്റെ തൂക്കത്തിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.

Samayam Malayalam 17 Jul 2019, 5:09 pm
ന്യൂഡൽഹി: യുഎഇയിലേക്ക് യാത്രചെയ്യുന്നവർക്ക് ഇനി 40 കിലോ ലഗേജ് കരുതാം. എയർ ഇന്ത്യയുടേതാണ് ഓഫർ. മധ്യപ്രദേശിലെ ഇൻഡോറിൽനിന്നും ദുബായിലേക്ക് യാത്രചെയ്യുന്നവർക്കാണ് ഈ സൌകര്യം നൽകുന്നതെന്ന് എയർ ഇന്ത്യയുടെ വക്താവ് ധനഞ്ജയ് കുമാർ പറഞ്ഞു.
Samayam Malayalam air india


ഇൻഡോറിൽനിന്നും ദുബായിലേക്കും ദുബായിൽനിന്നും ഇൻഡോറിലേക്കും യാത്രചെയ്യുന്നവർക്ക് നേരത്തെ 30 കിലോ ലഗേജ് മാത്രമായിരുന്നു കൊണ്ടുപോകാൻ കഴിഞ്ഞിരുന്നത്. എന്നാൽ അടുത്തയിടെ ലോഞ്ച് ചെയ്ത ഇൻഡോർ-ദുബായ്, ദുബായ്-ഇൻഡോർ സർവ്വീസുകളിൽ യാത്രക്കാർക്ക് 40 കിലോ ലഗേജ് കരുതാൻ കഴിയുമെന്ന് ധനഞ്ജയ് കുമാർ പറഞ്ഞു.

വിവിധ സ്ഥലങ്ങളിലേക്ക് യാത്രചെയ്യുന്നവർക്ക് ചില സമയങ്ങളിൽ ഓഫർ അനുവദിക്കാറുണ്ട്. പ്രൊമോഷന്റെ ഭാഗമായി നൽകുന്ന സൌകര്യമാണിത്. ഇത് അറിയുന്നതിനായി എയർ ഇന്ത്യയുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കണമെന്ന് എയർ ഇന്ത്യയുടെ മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം അബുദാബി-മുംബൈ റൂട്ടിൽ അധിക ലഗേജ് കൊണ്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്