ആപ്പ്ജില്ല

ഷാര്‍ജയിൽ പ്രവാസികളടക്കം താമസിക്കുന്ന 48 നില കെട്ടിടത്തിന് തീപിടിച്ചു

ഷാര്‍ജയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായ അബ്കോ ടവറിനാണ് തീ പിടിച്ചത്. ആളപായം ഉണ്ടായിട്ടില്ലെങ്കിലും ഒൻപത് പേര്‍ക്ക് ചെറിയ പരിക്കുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Samayam Malayalam 6 May 2020, 8:38 am
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ 48 നില കെട്ടിടത്തിന് തീപിടിച്ചു. അൽ നഹ്ദയില്‍ മലയാളികളടക്കം താമസിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ഷാര്‍ജ ഡിഫൻസ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിന് തീപിടിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. തീ പിടിക്കാൻ കാരണമെന്താണെന്ന് വ്യക്തമല്ല.
Samayam Malayalam കെട്ടിടത്തിന് തീപിടിച്ചത് രാത്രി 9 മണിയോടെ
കെട്ടിടത്തിന് തീപിടിച്ചത് രാത്രി 9 മണിയോടെ


തീപിടിച്ച കെട്ടിടത്തില്‍ നിന്ന് വീണ അവശിഷ്ടങ്ങള്‍ പതിച്ച് താഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഷാര്‍ജയിലെ ഏറ്റവും ഉയരമേറിയ കെട്ടിടങ്ങളിലൊന്നായ അബ്കോ ടവറിനാണ് തീപിടിച്ചത്. പത്താം നിലയില്‍ നിന്ന് പടര്‍ന്ന തീ കെട്ടിടത്തിലാകെ വ്യാപിക്കുകയായിരുന്നു. ആര്‍ക്കും ജീവൻ നഷ്ടമായിട്ടില്ലെങ്കിലും ചെറിയപരിക്കുകളോടെ ഒൻപതു പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഷാര്‍ജ പോലീസ് സെൻട്രല്‍ ഓപ്പറേഷൻസ് ഡയറക്ടര്‍ ജനറൽ കേണല്‍ അലി അബു അൽ സൗദ് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

കെട്ടിടത്തിലെ തീ കെടുത്താനുളള ഫയർ ഫോഴ്സിൻ്റെ ശ്രമം



Also Read: COVID- 19 LIVE: ഇന്ത്യയിൽ കുടുങ്ങിയ വിദേശികളുടെ വിസ നീട്ടി നൽകും

കെട്ടിടത്തിനു മുകളില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കാനായി ഡ്രോണുകള്‍ ഉപയോഗിച്ച് പരിശോധന നടത്തിയതായി പോലീസ് അറിയിച്ചു. തീയണയ്ക്കാനായി ഫയര്‍ഫോഴ്സിന്‍റെ നിരവധി യൂണിറ്റുകളാണ്സ്ഥലത്തെത്തിയത്. കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ച 250ഓളം കുടുംബങ്ങള്‍ക്ക് താത്കാലിക താമസസ്ഥലം ഒരുക്കിയതായി പോലീസ് അറിയിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുലല്‍ എന്ന നിലയില്‍ സമീപത്തുള്ള കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു.

തീപിടിച്ച കെട്ടിടത്തിൽ നിന്നു വളർത്തുപൂച്ചയുമായി പുറത്തു കടക്കുന്ന താമസക്കാരൻ



Also Read:ലോകത്താദ്യമായി വിജയകരമായ കൊവിഡ് വാക്സിൻ കണ്ടെത്തിയെന്ന് ഇറ്റലി

തീപിടുത്തമുണ്ടായെന്ന് അറിഞ്ഞ ഉടൻ തന്നെ തങ്ങള്‍ കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങിയെന്നും കാറുകളില്‍ അഭയം പ്രാപിച്ചെന്നും താമസക്കാര്‍ പറഞ്ഞു. ബഹളം കേട്ടു പുറത്തിറങ്ങുമ്പോഴേയ്ക്കും ഫയര്‍ ഫോഴ്സ് എത്തിയിരുന്നുവെന്നും അവര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്