ആപ്പ്ജില്ല

കേരളത്തിലേക്കടക്കമുള്ള 877 സർവ്വീസുകൾ ഒമാൻ എയർ റദ്ദാക്കി

ബോയിങ് വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണമാണ് സർവ്വീസുകളെ ബാധിച്ചിരിക്കുന്നത്. എത്യോപ്യൻ എയർലൈൻസിന്റെ വിമാനം തകർന്നുവീണതിന്റെ പശ്ചാത്തലത്തിലാണ് ബോയിങ് വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

Samayam Malayalam 20 Jul 2019, 5:41 pm
മസ്‍കത്ത്: ബോയിങ് 737 വിഭാഗത്തിൽപ്പെട്ട വിമാനങ്ങൾക്ക് ഒമാൻ സിവിൽ എവിയേഷൻ അതോരിറ്റി ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ ഏഴ് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ 877 സര്‍വീസുകള്‍ റദ്ദാക്കുന്നതായി ഒമാൻ എയർ സർവ്വീസ്.
Samayam Malayalam oman


മുംബൈ, ഹൈദരാബാജ്, ജിദ്ദ, ദുബായ്, ജയ്പൂർ, കാഠ്മണ്ഡു, കൊളംബോ, അമാൻ, കുവൈത്ത്, മദീന, ദോഹ, കോളിക്കോട്, സലാല, റിയാദ്, ഏതൻസ്, ഗോവ, ജയ്പൂർ എന്നിവിടങ്ങിലേക്കുള്ള സർവ്വീസാണ് റദ്ദാക്കിയത്. എത്യോപ്യൻ എയർലൈൻസിന്റെ ബോയിങ് 737 വിമാനം തകർന്നുവീണത്തിനെത്തുടർന്നാണ് ഈ വിഭാഗത്തിൽപ്പെട്ട വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ഈ അപകടത്തിൽ 157 പേരാണ് മരിച്ചത്.

നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മറ്റ് വിമനങ്ങളിലോ തൊട്ടു മുമ്പുള്ള തിയ്യതികളിലെ സർവ്വീസുകളിലോ യാത്രചെയ്യാനുള്ള സൗകര്യം ഒരുക്കും. യാത്രയ്ക്ക് മുമ്പുള്ള തത്സമയ വിവരങ്ങൾക്ക് +96824531111 എന്ന നമ്പറിൽ വിളിക്കണമെന്ന് ഒമാൻ എയർ സർവ്വീസ് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്