ആപ്പ്ജില്ല

സൗദിയെ ലക്ഷ്യം വച്ച ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം; വിജയകരമായി പ്രതിരോധിച്ചെന്ന് സഖ്യസേന

സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോൺ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തന്നെ അതിനെ അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു

Samayam Malayalam 18 Sept 2020, 2:59 pm
ജിദ്ദ: സൗദി അറേബ്യ ലക്ഷ്യം വച്ച് നടത്തിയ ഡ്രോണ്‍ ആക്രമണം ചെറുത്തതായി അറബ് സഖ്യസേന. വ്യാഴാഴ്ച ദക്ഷിണ സൗദിയിലെ വിമാനത്താവളമായ അബ്ബ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് സ്ഫോടക വസ്തുവുമായുള്ള ഡ്രോണ്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Samayam Malayalam airport
സൗദിയെ ലക്ഷ്യം വച്ച ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം


Also Read : ഇന്ത്യയിൽ ഇതുവരെ 84,000 മരണം; 24 മണിക്കൂറിനുള്ളില്‍ 96,000ത്തിലധികം പുതിയ രോഗബാധിതര്‍

ആഭ്യന്തരമായി നിർമ്മിച്ച സമദ് -3 ഡ്രോൺ ഉപയോഗിച്ചാണ് അൻസറല്ല സേന ആക്രമണത്തിന് ശ്രമിച്ചത് എന്ന് സൗദി വാര്‍ത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

Also Read : പ്രശസ്ത ഫാഷൻ ഡിസൈനർ ഷർബരി ദത്തയെ കൊൽക്കത്തയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പിന്നീട്, തെക്കൻ സൗദി അറേബ്യയിലെ അഭ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൈനിക ലക്ഷ്യമിട്ട് വ്യോമസേന സമദ് -3 ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് യെമൻ സായുധ സേനയുടെ വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‌യ സാരിയ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പ്രസ്താവനയിൽ പറഞ്ഞു.

Also Read : Fact Check: 1965ലെ പാകിസ്ഥാന്‍ യുദ്ധത്തിന് ഇന്ത്യൻ സൈന്യത്തിലെ മുസ്ലീം റെജിമെന്റ് വിസ്സമ്മതം മൂളിയിരുന്നോ ?

എന്നാല്‍, സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോൺ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തന്നെ അതിനെ അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു. ഏതാനും ആഴ്ചകളായി സൗദിയിൽ വിവിധ പ്രദേശങ്ങളില്‍ നിരവധി ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്