ആപ്പ്ജില്ല

ഇനി അബുദാബിയിലും ടോള്‍ കൊടുക്കണം

ടോള്‍ സമയം, നിരക്ക് തുടങ്ങിയവ ഗതാഗത വകുപ്പ് നിശ്ചയിക്കും

TNN 6 Feb 2018, 4:53 pm
അബുദാബി: ദുബായ്ക്കു ശേഷം അബുദാബി റോഡുകളിലും ടോള്‍ വരുന്നു. യുഎഇ പ്രസിഡന്‍റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ആണ് ഇത് സംബന്ധിച്ച പുതിയ നിയമം പ്രഖ്യാപിച്ചത്. ഇനി മുതൽ അബുദാബിയിലെ തിരക്കേറിയ റോഡുകളിലും പ്രധാന ഹൈവേകളിലും പുതിയ ടോള്‍ നിരക്ക് നിലവിൽ വരും.
Samayam Malayalam after dubai toll to be implemented on abu dhabi roads
ഇനി അബുദാബിയിലും ടോള്‍ കൊടുക്കണം


ടോള്‍ ഏര്‍പ്പെടുത്തേണ്ട പ്രദേശങ്ങള്‍, സമയം, നിരക്ക് തുടങ്ങിയവ ഗതാഗത വകുപ്പായിരിക്കും നിശ്ചയിക്കുക. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ വകുപ്പ് അബുദാബി എക്സിക്യൂട്ടീവ് കൗൺസിലിന്‍റെ അംഗീകാരത്തിന് സമര്‍പ്പിക്കും.

അതേസമയം, ആംബുലൻസുകള്‍, പോലീസ് - സേനാ വാഹനങ്ങള്‍, സിവിൽ ഡിഫൻസ് വാഹനങ്ങള്‍, പബ്ലിക് ബസുകള്‍, മോട്ടോര്‍ സൈക്കിളഉകള്‍ എന്നിവയെ ടോളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്