ആപ്പ്ജില്ല

കുട്ടികളുടെ വിമാന ടിക്കറ്റ്; എയര്‍ ഇന്ത്യ എക്സ്പ്രസ് നല്‍കിയിരുന്ന നിരക്കിളവ് പിന്‍വലിച്ചതായി ആക്ഷേപം ഉയരുന്നു

എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിച്ചിരുന്നത്.

Samayam Malayalam 1 Apr 2023, 3:00 pm
ദുബായ്: കുട്ടികളുടെ വിമാന ടിക്കറ്റിന് എയർ ഇന്ത്യ എക്സ്പ്രസ് നിരക്ക് ഇളവ് നൽകിയിരുന്നു. ഈ ഇളവ് പിൻവലിച്ചതായി ആക്ഷേപം ഉയരുന്നു. കമ്പനിയുടെ പുതിയ വെബ്‍സൈറ്റില്‍ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്കാണ് ഈടാക്കുന്നതായി കാണുന്നത്. കഴിഞ്ഞ ദിവസം ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഒരേ നിരക്കിൽ തന്നെ പണം നൽകേണ്ടി വന്നെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.
Samayam Malayalam Representational
പ്രതീകാത്മക ചിത്രം


Also Read: ഭിക്ഷാടനം നടത്തിയത് സ്ത്രീ വേഷത്തിൽ; പ്രവാസി യുവാവ് കുവെെറ്റിൽ അറസ്റ്റിൽ

എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കുട്ടികൾക്ക് നിരക്കിളവ് പ്രഖ്യാപിച്ചിരുന്നത്. കുടുംബത്തോടൊപ്പം വിദേശത്ത് കഴിയുന്ന പ്രവാസികൾക്ക് ഇത് വലിയ അനുഗ്രഹമായിരുന്നു. പലരും വെക്കേഷൻ സമയത്ത് നാട്ടിൽ വരുമ്പോൾ നിരക്കിളവ് കാരണം എയര്‍ ഇന്ത്യ എക്സ്പ്രസ് ആണ് യാത്രക്കായി തെരഞ്ഞെടുത്തിരുന്നത്. വലിയ കുടുംബങ്ങൾ എല്ലാം നാട്ടിൽ വരുമ്പോൾ നിരക്കിളവ് വലിയ അനുഗ്രഹമായിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിൽ മുതിർന്നവരെ അപേക്ഷിച്ച് കുട്ടികൾക്ക് പത്ത് ശതമാനത്തോളം ടിക്കറ്റ് നിരക്ക് കുറവായിരുന്നു.

Also Read: യുഎഇ - ഒമാൻ റെയിൽ പദ്ധതി; ഇരു രാജ്യങ്ങളിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലേക്ക് വരാൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഈ ഇളവ് ലഭിച്ചില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്കാണ് നൽകേണ്ടി വന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും എയര്‍ ഏഷ്യ ഇന്ത്യയുടെയും ടിക്കറ്റ് ബുക്കിങ് ഇപ്പാൾ ഒരേ പ്ലാറ്റ്ഫോമിലൂടെ ആണ് നടക്കുന്നത്. ഇതിന് ശേഷമാണ് മുതിർന്നവർക്കും കുട്ടികൾക്കും ഒരേ നിരക്ക് ടിക്കറ്റിന് വന്നത്.

അതേസമയം, എയർ ഇന്ത്യ ദുബായ്, ഷാർജ വിമാനത്താവളങ്ങളില്‍ നിന്ന് കോഴിക്കോടേക്കുള്ള സർവീസുകൾ കുറച്ചിരുന്നു. ആഴ്ചയില്‍ 2200 സീറ്റുകളുടെ കുറവാണ് ഇതോടെ ഈ സെക്ടറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കുട്ടികളുടെ നിരക്കിലെ ഇളവ് എടുത്തു മാറ്റിയിരിക്കുന്നത്.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്