ആപ്പ്ജില്ല

കൂടുതൽ ദോഹ-ഡൽഹി സർവ്വീസുമായി എയർ ഇന്ത്യ

ദോഹയിൽനിന്നുള്ള പ്രവാസികൾ ഏറ്റവും കുറച്ചുമാത്രം യാത്രചെയ്യുന്ന ഡൽഹി വിമാനത്താവളത്തിലേക്ക് കൂടുതൽ സർവ്വീസ് നടത്തുന്നതിൽ പ്രവാസികൾക്ക് പ്രതിഷേധം.

Samayam Malayalam 5 Sept 2019, 4:15 pm
ദോഹ: ഒക്ടോബർ 29 മുതൽ ഡൽഹിയിൽനിന്നും ദോഹയിലേക്ക് കൂടുതൽ സർവ്വീസുകൾ. ആഴ്ചയിൽ നാല് സർവ്വീസുകളാണ് എയർ ഇന്ത്യ ആരംഭിക്കുന്നത്. 2020 മാർച്ച് വരെ ഈ സർവ്വീസുകൾ തുടരും. നിലനിൽ ദോഹയിൽനിന്നും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, മംഗളുരു വിമാനത്താവളങ്ങളിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്.
Samayam Malayalam air india


രൂപയുടെ മൂല്യം ഇടിയുന്നു; പ്രവാസികള്‍ക്ക് നിക്ഷേപാവസരം; അറിയാം അഞ്ച് കാര്യങ്ങള്‍

ഒക്ടോബർ 29 മുതൽ എയർ ഇന്ത്യയുടെ എയർബസ് 321 വിമാനം ഡൽഹിയിൽനിന്നും ദോഹയിലേക്കും തിരിച്ചും ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും സർവ്വീസ് നടത്തുക. നിലവിൽ എയർ ഇന്ത്യയുടെ ഇക്കോണമി ക്ലാസിൽ ടിക്കറ്റ് നിരക്ക് 695 റിയാലാണ്. പുതിയ സർവ്വീസുകളിലേക്കുള്ള ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്.

രൂപയുടെ വിനിമയ നിരക്കിൽ വീണ്ടും ഇടിവ്; മെച്ചപ്പെട്ട നിരക്കിനായി പ്രവാസികളുടെ കാത്തിരിപ്പ്

ശൈത്യകാലത്ത് ആരംഭിക്കുന്ന സർവ്വീസുകൾ വേനൽക്കാലത്തേക്ക് തുടരുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ദോഹയിൽനിന്നും പ്രവാസികൾ ഏറ്റവും അധികമായി സഞ്ചരിക്കുന്നത് കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ്. അതേസമയം, എന്തിനാണ് ദോഹയിൽനിന്നും ഏറ്റവും കുറച്ച് പ്രവാസികൾ യാത്ര ചെയ്യുന്ന ഡൽഹി വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ നാല് സർവ്വീസുകൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് പ്രവാസികളുടെ ചോദ്യം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്