ദുബായ്: വ്യോമയാന വ്യവസായമേഖലയിലെ നൂതന മുന്നേറ്റങ്ങള്‍ ലോകത്തിന് വെളിപ്പെടുത്തി എയർപോർട്ട് ഷോ തുടങ്ങി. ഇത് പതിനാറാം തവണയാണ് എയര്‍പോര്‍ട്ട് ഷോ നടത്തുന്നത്. ദുബായ് രാജ്യാന്തര കൺവൻഷൻ സെന്ററിലാണ് ഷോ നടക്കുന്നത്. മൂന്നു ദിവസമാണ് മേള.
55 രാജ്യങ്ങളിൽ നിന്നുള്ള 300 കമ്പനികളും വ്യോമയാന മേഖലയിലെ ഏഴായിരത്തിലേറെ സാങ്കേതിക വിദഗ്ധരും ഉയർന്ന ഉദ്യോഗസ്ഥരും മേളയുടെ ഭാഗമാകുന്നുണ്ട്. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മഖ്ദൂം മേള ഉദ്ഘാടനം ചെയ്തു. ജർമനി, ചൈന, സ്വിറ്റ്സർലൻഡ്, യുഎസ്, കാനഡ, ഫ്രാൻസ്, ഇറ്റലി, യുകെ തുടങ്ങിയ രാജ്യങ്ങൾക്ക് മേളയില്‍ പവലിയനുണ്ട്.