ആപ്പ്ജില്ല

കൊവിഡ് 19 അനുബന്ധ ലിങ്കുകളിൽ തുറക്കരുത്; മുന്നറിയിപ്പ് നല്‍കി യു‌എഇ പോലീസ്

അനാവശ്യമാണെന്ന് തോന്നുന്ന ലിങ്കുകൾ തുറക്കരുതെന്നും പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്നും അജ്മാൻ പോലീസ് പറഞ്ഞു. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി സാമ്പത്തിക തട്ടിപ്പാണ് ഇവര്‍ ലക്ഷം വെക്കുന്നതെന്ന് പോലീസ് പറയുന്നു.

Samayam Malayalam 18 Jun 2020, 1:53 pm
കൊറോണ വൈറസുമായി ബന്ധപ്പെട്ട ലിങ്കുകള്‍ ഫോണിലോ ലാപ്ടോപിലോ തുറക്കരുതെന്ന് പൗരന്‍മാരോട് ആവശ്യപ്പെട്ട് യുഎഇ പോലീസ്. ബുധനാഴ്ച ജീവനക്കാർക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് പോലീസ് നൽകി. ഏതെങ്കിലും തരത്തില്‍ അനാവശ്യമാണെന്ന് തോന്നുന്ന ലിങ്കുകൾ തുറക്കരുതെന്നാണ് പോലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read: ഓടുന്ന ബസിനുള്ളിൽ യാത്രക്കാരിയെ ബലാത്സംഗം ചെയ്തു; ഒളിവില്‍ പോയ പ്രതികളെ പോലീസ് തിരയുന്നു

കൊവിഡ്- 19 മായി ബന്ധപ്പെട്ട് പൗരന്‍മാര്‍ക്ക് അറിയാനുള്ള താൽപ്പര്യം മുതലെടുത്ത് ഹാക്കർമാർ സജീവമായിട്ടുണ്ടെന്ന് അജ്മാൻ പോലീസ് പറഞ്ഞു. ഹാക്കിങുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി എടുക്കാന്‍ ഇത്തരത്തിലുള്ള ലിങ്കുകള്‍ ആണ് ഉപയോഗിക്കുന്നതെന്നും എല്ലാവരും ‍ജാഗ്രത പാലിക്കണമെന്നും പോലീസ് പറഞ്ഞു.

Also Read: നയതന്ത്രം അത് മോദിജീയുടെ കൈയിൽ ഭദ്രം !! വൈറലായ ട്രോളുകള്‍ കാണാം

കൊവിഡ് -19 മായി ബന്ധപ്പെട്ട ചികിത്സയുടെ വിവരങ്ങള്‍ നല്‍കിയാണ് ലിങ്കുകള്‍ ഹാക്കര്‍മാര്‍ പ്രചരിപ്പിക്കുന്നത്. ഈ ലിങ്കുകള്‍ തുറന്നാല്‍ കമ്പ്യൂട്ടറുകളും സ്മാർട്ട്‌ഫോണുകളും ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കും. കൊറോണ വൈറസ് പ്രതിസന്ധി മുതലെടുത്ത് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും പൗരന്‍മാര്‍ ശ്രദ്ധിക്കണമെന്നും പോലീസ് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.



സംശയാസ്പദമായ ലിങ്കുകളോട് പ്രതികരിക്കരുത്. വ്യക്തിഗത ഡാറ്റ, ഫോട്ടോകൾ, പാസ്‌വേഡുകൾ എന്നിവ മോഷ്ടിക്കാന്‍ ഹാക്കര്‍മാര്‍ ഉപയോഗിക്കുന്ന വ്യാജ ലിങ്കുകളെക്കുറിച്ച് കുടുംബാംഗങ്ങൾക്ക് അറിവുണ്ടെന്ന് ഉറപ്പാക്കണമെന്നും പോലീസ് പറഞ്ഞു. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി സാമ്പത്തിക ചൂഷണം നടത്തുകയാണ് ഇവരുടെ പ്രധാന ലക്ഷ്യമെന്ന് അജ്മാൻ പോലീസ് മുന്നറിയിപ്പ് നൽകി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്