മനാമ: പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്ന യുഎഇയിൽ മലയാളികൾക്ക് സഹായവുമായി പ്രമുഖ വ്യവസായി ഡോ.രവി പിള്ള. ഓഗസ്റ്റ് ഒന്ന് മുതലാണ് യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത്. പൊതു മാപ്പ് നേടി നാട്ടിലേക്ക് വരുന്ന മലയാളികൾക്ക് ആർ.പി.ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനായ രവി പിള്ള സൗജന്യ ടിക്കറ്റ് നൽകും.
കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾക്ക് സൗജന്യ വൺവേ ടിക്കറ്റ് നൽകുമെന്നാണ് രവി പിള്ള വാഗ്ദാനം നൽകിയിരിക്കുന്നത്. ഇത് വിശദമാക്കുന്ന സമ്മതപത്രം നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരിക്ക് കഴിഞ്ഞദിവസം കൈമാറി. രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആർ.പി.ഗ്രൂപ് ഓഫ് കമ്പനീസ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സഹായം. ആർ.പി.ഗ്രൂപ് ഓഫ് കമ്പനീസ് പ്രതിനിധി വിനോദിനെ 0552246100, 0504558704 എന്നീ നമ്പറുകളിൽ ടിക്കറ്റിന് അർഹതയുള്ളവർക്ക് ബന്ധപ്പെടാം.