ആപ്പ്ജില്ല

ബഹ്റൈനിൽ നഴ്സറികൾ ഞായറാഴ്ച മുതൽ തുറക്കും; പ്രവർത്തനം കർശന നിയന്ത്രണങ്ങളോടെ

കർശന നിയന്ത്രണങ്ങളോടെയാണ് നഴ്സറി സ്കൂളുകൾ പ്രവർത്തനം ആരംഭിക്കുന്നത്. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ തൊഴില്‍ സാമൂഹിക വികസന മന്ത്രി പുറപ്പെടുവിച്ചിട്ടുണ്ട്

Samayam Malayalam 24 Oct 2020, 11:27 pm
മനാമ: കർശന നിയന്ത്രണങ്ങളോടെ ബഹ്റൈനിൽ നഴ്സറി സ്കൂളുകൾ ഞായറാഴ്ച തുറക്കും. കൊവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെ രാജ്യത്ത് അനുവദിച്ച ഇളവുകളുടെ ഭാഗമായാണ് നഴ്സറി സ്കൂളുകൾ പ്രവർത്തനം ആരംഭിക്കുന്നത്. ഇതുസംബന്ധിച്ച് തൊഴില്‍ സാമൂഹിക വികസന മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് സർക്കുലർ പുറപ്പെടുവിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
Samayam Malayalam School
പ്രതീകാത്മക ചിത്രം. PHOTO: TOI


കൊവിഡ്-19 മാർഗനിർദേശങ്ങൾ പാലിച്ച് കൊണ്ട് ലൈസൻസ് ലഭിച്ച നഴ്സറികൾക്ക് പ്രവർത്തനം ആരംഭിക്കാമെന്ന് മന്ത്രി സർക്കുലറിൽ വ്യക്തമാക്കിയതായി ബഹ്റൈനി ന്യൂസ് പേപ്പറായ അൽ ബിലാദും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് നഴ്സറി ഉടകളോടും അധ്യാപകരോടും രക്ഷിതാക്കളോടും മന്ത്രി പറഞ്ഞു.

Also Read : ആശ്വാസം; സൗദിയിൽ ഇന്ന് 395 പുതിയ കൊവിഡ് കേസുകള്‍, 417 രോഗമുക്തി

നഴ്സറികൾ പാലിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. നഴ്സറി കെട്ടിടം അണുമുക്തമാക്കുക, ജോലി സമയത്ത് മാസ്ക്ക് ധരിക്കുക, കുട്ടികളെ കൊണ്ടുവിടാനും കൂട്ടാനും ഒരു കുടുംബാംഗം മാത്രം വരിക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. നഴ്സറിയിലേക്ക് വരുന്ന കുട്ടികൾക്കുള്ള ഭക്ഷണവും വെള്ളവും വീട്ടിൽ നിന്നും കൊണ്ട് വരേണ്ടതാണ്. ജന്മദിനാഘോഷങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും അനുമതിയുണ്ടാകില്ലെന്നും സർക്കുലറിലുണ്ട്.

Also Read : ഹാഥ്രസ് കേസ് പ്രത്യേക അന്വേഷണ സംഘത്തിലെ ഡിഐജിയുടെ ഭാര്യ ആത്മഹത്യ ചെയ്ത നിലയിൽ

അതേസമയം ബഹ്റൈനിൽ ഇന്ന് 363 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 79,574 ആയി ഉയർന്നു. കൊവിഡ് മൂലം നാല് പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടതോടെ മരണസംഖ്യ 312 ആയിട്ടുണ്ട്. നിലവിൽ 3120 ആക്ടീവ് കേസുകളാണ് ബഹ്റൈനിലുള്ളത്. ഇതിൽ ചികിത്സയിലുള്ള 29 പേരുടെ നില ഗുരുതരമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്