ആപ്പ്ജില്ല

ദുബായ് ബസ് അപകടം; കുറ്റം സമ്മതിച്ച് ഡ്രൈവർ

അപകടത്തിൽ 17 പേർ മരിച്ചിരുന്നു. ഡ്രൈവർ 3.4 മില്ല്യൺ ദിർഹം ബ്ലഡ് മണിയായി നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.

Samayam Malayalam 2 Jul 2019, 7:32 pm
ദുബായ്: ഒമാനിൽനിന്നും ദുബായിലേക്ക് പോകുന്നതിനിടെ ജൂൺ ആറിന് 17 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് ഡ്രൈവർ. ഒമാൻ പൌരനായ ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്.
Samayam Malayalam dubai accident


തന്റെ അശ്രദ്ധ കാരണമാണ് അപകടം ഉണ്ടായതെന്ന് 53 കാരനായ ഡ്രൈവർ സമ്മതിച്ചിട്ടുണ്ടെന്ന് എമിറേറ്റ് ട്രാഫിക് കോടതിയിലെ അഡ്വക്കേറ്റ് ജനറൽ സലാ ബൌ ബറൂച്ച പറഞ്ഞു. കേസ് ജുലൈ 9ലേക്ക് മാറ്റി വെയ്ക്കുകയാണെന്ന് കോടതി വ്യക്തമാക്കി.

ഡ്രൈവർക്കെതിരെ വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റക്കാരൻ 3.4 മില്ല്യൺ ദിർഹം ബ്ലഡ് മണിയായി നൽകണമെന്നാണ് ദുബായ് ട്രാഫിക് പ്രോസിക്യൂഷന്റെ വാദം. കൂടാതെ ഡ്രൈവർക്ക് ഏഴ് വർഷം തടവിന് വിധിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അപകടത്തിൽ 17 പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 30 യാത്രക്കാരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. 15 യാത്രക്കാർ തത്ക്ഷണം മരിച്ചു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർക്കൂടി മരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്