ആപ്പ്ജില്ല

റിയാദിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

റിയാദിലെ ദുർമയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു

TNN 16 Sept 2016, 5:53 pm
റിയാദ്: റിയാദിലെ ദുർമയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് ദുർമയിൽ പവർ പ്ലാന്‍റ് റോഡിൽ ടൊയോട്ട പ്രാഡോ കാർ ടയർ പൊട്ടി തലകീഴായി മറിഞ്ഞാണ് അപകടം ഉണ്ടായത്.
Samayam Malayalam car accident in riyadh two dead
റിയാദിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു


തിലകന്‍. ബി തൃശൂര്‍ (48), ഓമനക്കുട്ടന്‍ (45) എന്നിവരാണ് മരിച്ചത്.ബാബു വര്‍ഗീസ് പരുമല (60), എം.ബി. മനോജ് തൃശൂര്‍ (35), വി. വി. വിജയകുമാര്‍ തൃശൂര്‍ (48), ടോം മാത്യു ആലപ്പുഴ (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇറ്റാലിയന്‍ കമ്പനിയായ കാര്‍ലോ ഗവാസിയിലെ ജീവനക്കാരാണ് അപകടത്തിൽ പെട്ടവർ. മരിച്ചവരുടെ മൃതദേഹങ്ങൾ മറാത്ത് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്