ആപ്പ്ജില്ല

കൊവിഡ് 19: 172പേര്‍ അടങ്ങുന്ന ഇന്ത്യന്‍ മെഡിക്കല്‍ സംഘം യുഎഇയിലേക്ക്

172 പേര്‍ അടങ്ങുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘത്തെയാണ് ഇന്ത്യ യുഎഇയിലേക്ക് അയച്ചിരിക്കുന്നത്. ജൂൺ 2 ന് അപ്പോളോ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ സംഘം പുറപ്പെടുന്ന ചിത്രങ്ങളാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്

Samayam Malayalam 2 Jun 2020, 6:04 pm
യുഎഇ: 172 പേര്‍ അടങ്ങുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘത്തെയാണ് ഇന്ത്യ യുഎഇയിലേക്ക്
Samayam Malayalam ഇന്ത്യന്‍ മെഡിക്കല്‍ സംഘം

അയച്ചിരിക്കുന്നത്. ഡല്‍ഹിയിലെ യുഎഇ എംബസി ആണ് വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ജൂൺ 2 ന് അപ്പോളോ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ സംഘം പുറപ്പെടുന്ന ചിത്രങ്ങളാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്.



മെയ് 20 ന് ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക് 105 ആരോഗ്യ പ്രവര്‍ത്തകരെ അയച്ചിരുന്നു. മെയ് 10 ന് കേരളം, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ നിന്ന് 88 പേര്‍ അടങ്ങുന്ന മെഡിക്കൽ സംഘത്തിന്‍റെ ആദ്യ ബാച്ച് ദുബായിലെത്തിയിരുന്നു.

Also Read: തങ്കു പൂച്ചേ,മിട്ടു പൂച്ചേ,, ടീച്ചർ വേറെ ലെവലാണ് മക്കളേ!! കട്ട സപ്പോർട്ടുമായി ട്രോളന്‍മാര്‍

ഈ സംരംഭം ഇരു രാജ്യങ്ങളും പങ്കിട്ട ബന്ധത്തിന്‍റെ സാക്ഷ്യമാണ്. സമൂഹത്തെ സേവിക്കാൻ പരിശ്രമിക്കുന്ന എല്ലാ മുൻ‌നിര പ്രവർത്തകരോടും ഞങ്ങൾ നന്ദിയുള്ളവരാണ് എന്ന് ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖുത്താമി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്