ആപ്പ്ജില്ല

യുഎഇയില്‍ 294 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; സൗദിയില്‍ മരണം 34 ആയി

യുഎഇയില്‍ 294 പേര്‍ക്കു കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ,രോഗബാധിതരുടെ എണ്ണം 1799 ആയി. സൗദിയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 53 ശതമാനം വിദേശികളാണെന്ന് ആരോഗ്യമന്ത്രാലയം.

Samayam Malayalam 6 Apr 2020, 8:36 am
ദുബായ്: യുഎഇയില്‍ 294 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സൗദിയില്‍ കൊറോണ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 34 ആയി. സൗദി അറേബ്യയിലും യുഎഇയിലും കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുകയാണ്.
Samayam Malayalam Coronavirus Reuters.


Also Read: Live: കൊവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ നാലു മലയാളികള്‍ കൂടി മരിച്ചു

യുഎഇയില്‍ 294 പേര്‍ക്കു കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ, രോഗബാധിതരുടെ എണ്ണം 1799 ആയി. സൗദിയില്‍ ഇതുവരെ 2385 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ കൂടി മരിച്ചതോടെ കൊവിഡ് മരണം 34 ആയി. റിയാദിലാണ് ഏറ്റവും അധികം കൊവിഡ് സ്ഥിരീകരിച്ചത്. സൗദിയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 53 ശതമാനം വിദേശികളാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Also Read: പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

കുവൈത്തില്‍ രോഗബാധ സ്ഥിരീകരിച്ച 556 പേരില്‍ 225 പേര്‍ ഇന്ത്യക്കാരാണ്. ഇവരില്‍ പുതുതായി രോഗം സ്ഥിരീകരിച്ച 58 ഇന്ത്യക്കാര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്