ആപ്പ്ജില്ല

മാലിന്യം വലിച്ചെറിയുന്നവരുടെ ശ്രദ്ധയ്ക്ക്; പിഴയടക്കാൻ തയ്യാറായിക്കോളൂ

ഉയർന്ന നിലയുള്ള കെട്ടിടങ്ങളിൽനിന്നും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്.

Samayam Malayalam 20 Aug 2019, 4:58 pm
ഷാർജ: ബാൽക്കണിയിൽനിന്നും മാലിന്യം വലിച്ചെറിയുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്ന് ഷാർജയിലെ എമിറേറ്റ് സിവിൽ ബോഡി. ഉയർന്ന നിലയുള്ള കെട്ടിടങ്ങളിൽനിന്നും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Samayam Malayalam sharjah


പ്രളയ ബാധിതർക്ക് 1.2 ഏക്കർ സംഭാവന; പ്രവാസിക്ക് കയ്യടി

നഗരത്തിന്റ മനോഹാരിത സംരക്ഷിക്കുന്നതിനാണ് ബാൽക്കണിയിൽനിന്നും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പിഴ ചുമത്താൻ തീരുമാനിച്ചതെന്ന് ഷാർജ മുനിസിപ്പാലിറ്റി ശുചിത്വ വിഭാഗം തലവൻ മുഹമ്മദ് അലി അൽ കാബി പറഞ്ഞു.

'ദിനോസറിനെ' വിൽക്കാൻവെച്ച് ദുബായ്; വിലകേട്ട് ഞെട്ടരുത്

ഉയരം കൂടിയ കെട്ടിടങ്ങളിൽ താമസിക്കുന്ന ചിലർ അശ്രദ്ധമായി മാലിന്യം വലിച്ചെറിയുന്നതായി അയൽപ്പക്കത്ത് താമസിക്കുന്നവരിൽനിന്നും വഴി യാത്രക്കാരിൽനിന്നും ഷാർജ പൌര സംഘത്തിന് പരാതി ലഭിച്ചിട്ടുണ്ട്. ഇതിനെതിരെ സ്ഥലത്തെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെ പൊതു സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ടെന്നും മുഹമ്മദ് അലി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്