ആപ്പ്ജില്ല

ദിർഹം-രൂപ വിനിമയ നിരക്കിലെ നേട്ടം സ്വന്തമാക്കി പ്രവാസികൾ

2021 ഡിസംബറിൽ ലഭിച്ച 20.73 രൂപയാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ എത്തിയ ഉയർന്ന നിരക്ക്.

Samayam Malayalam 1 Mar 2022, 4:19 pm
ദുബായ്: ദിർഹം-രൂപ വിനിമയ നിരക്കിലെ നേട്ടം സ്വന്തമാക്കി പ്രവാസികൾ. രാജ്യാന്തര വിപണിയിൽ 20 രൂപ 62 പൈസയാണ് ഇന്നലെ രേഖപ്പെടുത്തിയത്. എന്നാൽ ദുബായിലെ പ്രാദേശിക പണമിടപാട് സ്ഥാപനങ്ങൾ (എക്സ്ചേ‍ഞ്ചുകൾ) നൽകിയത് പരമാവധി 20 രൂപ 44 പൈസ മാത്രമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ഗൾഫ് കറൻസികളിലും വലിയ രീതിയിൽ പ്രതിഫലിച്ചത്.
Samayam Malayalam dirham rupee exchange rate


Also Read: ലോകത്തിലെ ഏറ്റവും വലിയ വെര്‍ച്വല്‍ ഹോസ്പിറ്റല്‍ ശൃംഖലയുമായി സൗദി

റഷ്യയുടെ യുക്രെയ്ൻ തമ്മിലുള്ള പ്രശ്നങ്ങൾ രൂപയുടെ മൂല്യത്തിന്റെ പെട്ടെന്നുള്ള ചാഞ്ചാട്ടത്തിന് കാരണമായി. യുക്രെയ്ൻ അനിശ്ചിതത്വം നീണ്ടുപോയാൽ രൂപ കൂടുതൽ ദുർബലമായി തീരും. അടുത്ത ആഴ്ചകളിൽ ദിർഹത്തിന് 20.70 രൂപ വരെയാകാനും സാധ്യതയുണ്ടെന്ന് പല സാമ്പത്തിക വിദഗ്ധർ പറയുന്നുണ്ട്. 2021 ഡിസംബറിൽ ലഭിച്ച 20.73 രൂപയാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ എത്തിയ ഉയർന്ന നിരക്ക്.

Also Read: ഭര്‍ത്താവിനെ വാട്ട്‌സ്ആപ്പില്‍ ബ്ലോക്കാക്കി; വിവാഹ മോചനത്തിന് അനുമതി നല്‍കി സൗദി കോടതി

മികച്ച നിരക്കിന്റെ ആനുകൂല്യം വലിയ രീതിയിൽ പ്രയോജനപ്പെടുത്തി പലരും നാട്ടിലേക്ക് പണം അയച്ചു. പലരും മൂല്യം ഇനിയും കൂടുന്നതും കാത്തിരിക്കുകയാണ്. നിക്ഷേപം ലക്ഷ്യം വെച്ചാണ് പലരും പണം നാട്ടിലേക്ക് അയക്കുന്നത്. 2 ആഴ്ചകളായി വിനിമയ നിരക്കിൽ ഏറ്റക്കുറിച്ചിൽ ഉണ്ടായിരിക്കും എന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച ദിർഹത്തിന് 20.53 രൂപയായിരുന്നു. ഡോളറിന്റെ ആവശ്യം കൂട്ടിയതും എണ്ണ വില കൂടിയതും രൂപയ്ക്കു തിരിച്ചടിയായി. അടുത്ത ദിവസങ്ങളിൽ വലിയ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്