ആപ്പ്ജില്ല

മകളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ കേരളത്തില്‍ എത്തിയ പ്രവാസി മലയാളി അടക്കം മൂന്ന് പേർ വാഹനാപകടത്തില്‍ മരിച്ചു

ഒരു അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടതിന് പിന്നാലെയാണ് വീണ്ടും അപകടമുണ്ടാകുന്നത്. പത്ത് ദിവസത്തെ അവധിക്കാണ് ജിജോയും കുടുംബവും നാട്ടിലെത്തിയത്.

Samayam Malayalam 19 Feb 2020, 11:09 am
തെങ്കാശി: 10 ദിവസത്തെ അവധിക്ക് നാട്ടില്‍ എത്തിയ പ്രവാസി അടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം കല്ലുവാതുക്കല്‍ അടുതല കൂരാപ്പള്ളി വാളകത്ത് ജിജു തോമസ്, ബന്ധു സിഞ്ചു കെ. നൈനാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു


Also Read : അഗ്നിബാധയില്‍ നിന്നും ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച് ഗുരുതര പൊള്ളലേറ്റ മലയാളി മരിച്ചു

വേളാങ്കണ്ണി ദർശനത്തിന് പോകുന്നതിനിടെ തമിഴ്നാട്ടില്‍ വച്ചായിരുന്നു അപകടം. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഒരു അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടതിന് പിന്നാലെയാണ് വീണ്ടും അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടിയിരുന്നു. എന്നാല്‍, പരിക്കുകള്‍ ഒന്നുമില്ലാതെ ഇരുവരും രക്ഷപെടുകയായിരുന്നു.

Also Read : തണുത്ത് വിറച്ച് സൗദി അറേബ്യ; താപനില മൈനസ് അഞ്ചില്‍ എത്തി

തുടര്‍ന്ന്, വാഹനം സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ ഒപ്പമുണ്ടായിരുന്ന കുടുംബത്തെ മറ്റൊരു ബസ്സില്‍ കയറ്റി വെളാങ്കണ്ണിയിലേക്ക് അയച്ചതിന് ശേഷം ഇവര്‍ വാഹനം വര്‍ക്ഷോപ്പിലേക്ക് മാറ്റുവാന്‍ ശ്രമിക്കുകയായിരുന്നു. സമീപത്തുനിന്നും ആളെത്തി റിക്കവറി വാന്‍ ഉപയോഗിച്ച് അപകടത്തില്‍പെട്ട വാഹനം നീക്കം ചെയ്യുമ്പോള്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ജിജുവിനേയും സിഞ്ജുവിനേയും പ്രദേശവാസിയായ റിക്കവറി വാഹനത്തിന്റെ ഡ്രൈവര്‍ രാജശേഖറിനേയും ഇടിക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്തു വച്ചുതന്നെ മരിക്കുകയായിരുന്നു.

അഞ്ചു വര്‍ഷം റാസല്‍ ഖയ്മയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ് സിഞ്ചു. പിന്നീട് പിതാവിന്റെ അനാരോഗ്യം കാരണം തിരികെ നാട്ടിലേക്ക് പോരുകയായിരുന്നു. ഫെബ്രുവരി ഒന്‍പതിന് മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിനായാണ് 10 ദിവസത്തെ അവധിക്ക് ജിജു നാട്ടിലെത്തിയത്. വ്യാഴാഴ്ച തിരികെ ഇന്ത്യയില്‍ എത്താനിരിക്കെയാണ് സംഭവം. ബുധനാഴ്ചയാണ് സംസ്കാരം നടക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്