ആപ്പ്ജില്ല

നികുതി വെട്ടിപ്പ്; ഇന്ത്യക്കാരന് 10,000 കോടി രൂപ പിഴയിട്ട് ദുബായ് കോടതി

പ്രതിയെ കൈമാറണമെന്ന ഡെൻമാർക്കിന്റെ ഹർജി കോടതി തള്ളി.

Samayam Malayalam 17 Sept 2022, 2:32 pm
ദുബായ്: ഡെൻമാർക്കിൽ നികുതി വെട്ടിപ്പ് നടത്തിയ ഇന്ത്യൻ വംശജൻ സഞ്ജയ് ഷായ്ക്ക് 125 കോടി ഡോളർ (10,000 കോടി രൂപ) പിഴയിട്ട് ദുബായ് കോടതി. ഇയാൾ ഇന്ത്യൻ വംശജൻ ആണെങ്കിലും ബ്രിട്ടിഷ് പൗരത്വമുള്ള ആൾ ആണ് ഇദ്ദേഹം. എന്നാൽ വർഷങ്ങളായി ദുബായിൽ ആണ് താമസം. ഡെൻമാർക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വെട്ടിപ്പാണ് സഞ്ജയ് ഷാ നടത്തിയതെന്ന് കണ്ടെത്തി. പ്രതിയെ കെെമാറണം എന്നാണ് ഡെൻമാർക്കിന്റെ ഹർജി. ഇത് കോടതി നിരസിച്ചു.
Samayam Malayalam dubai court


Also Read: നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണു; മലയാളി യുവാവ് സൗദിയിൽ മരിച്ചു

170 കോടി ഡോളറിന്റെ നികുതി വെട്ടിപ്പാണ് ഇയാൾ നടത്തിയതെന്നാണ് നൽകിയിരിക്കുന്ന പരാതി. കോടതി വിധിക്കെതിരെ അപ്പീൽ നൽകും എന്ന് ഷായുടെ വക്താവ് ജാക്ക് ഇർവിൻ പറഞ്ഞു. ഡാനിഷ് കമ്പനിയിൽ ഓഹരിയുണ്ടെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ നികുതി വെട്ടിപ്പ് നടത്തിയത്. 2012 മുതൽ തുടർച്ചയായ 3 വർഷം നികുതി റീഫണ്ട് ഇയാൾ ഇയാൾ കെെപ്പറ്റിയെന്നാണ് ആരോപണം.

Also Read: സൗദി ദേശീയ ദിനാ ഘോഷപരിപാടികള്‍ക്ക് ഇന്നു മുതല്‍ തുടക്കമാവും; 14 നഗരങ്ങളില്‍ വ്യോമാഭ്യാസ പ്രകടനം

ഡെൻമാർക്ക് വിട്ട ഷാ ദുബായിലെ പാം ജുമൈറയിലേക്കു താമസം മാറുകയായിരുന്നു. 2018ൽ ആണ് ഡെൻമാർക്ക് നികുതി വകുപ്പ് ദുബായിൽ കേസ് രജിസ്റ്റർ ചെയ്തത്. 190 കോടി ഡോളർ നഷ്ടപരിഹാരം തങ്ങൾക്ക് വേണം എന്ന് ആവശ്യപ്പെട്ടാണ് ഡെൻമാർക്ക് കേടതിയിൽ വാദിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്