ആപ്പ്ജില്ല

ക്യൂ നിൽക്കാതെ 2000ത്തിന്‍റെ 100 നോട്ടുകൾ കിട്ടി: ദുബായ് മലയാളി

കോഴിക്കോട് നടക്കാവ് സ്വദേശി എം.കെ. ലത്തീഫാണ് മോഹവില നല്‍കി രണ്ടു ലക്ഷം രൂപ സ്വന്തമാക്കിയത്.

TNN 13 Nov 2016, 11:56 am
ദുബായ്‍‍: ക്യൂ നിൽക്കാതെ 2000ത്തിന്‍റെ 100 നോട്ടുകൾ(2 ലക്ഷം രൂപ) കിട്ടിയതായി ദുബായ് മലയാളിയുടെ അവകാശ വാദം. 2000 രൂപയുടെ ഒരു കെട്ട് ഡൽഹിയിൽ നിന്ന് അധിക നിരക്കു കൊടുത്തു വാങ്ങിയെന്നാണു കോഴിക്കോട് സ്വദേശി വ്യക്തമാക്കുന്നത്. കോഴിക്കോട് നടക്കാവ് സ്വദേശിയായ എം.കെ. ലത്തീഫാണ് മോഹവില നല്‍കി രണ്ടു ലക്ഷം രൂപ സ്വന്തമാക്കിയത്. പഴയ നോട്ടുകളായി 2,100 രൂപ കൊടുത്താൽ പകരം പുതിയ 2000 രൂപ നോട്ട് നൽകുന്ന ഏജന്‍റുമാർ രംഗത്തുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Samayam Malayalam dubai malayali got two lakhs rupees new two thousand notes without standing in queue
ക്യൂ നിൽക്കാതെ 2000ത്തിന്‍റെ 100 നോട്ടുകൾ കിട്ടി: ദുബായ് മലയാളി


പുതിയ കറൻസിയായി രണ്ടു ലക്ഷം രൂപ കിട്ടാൻ 10,000 രൂപയാണ് അധികമായി മുടക്കേണ്ടി വന്നത്. സുഹൃത്തിന്‍റെ സഹായത്തോടെയായിരുന്നു ഇടപാട് നടന്നതെന്നും അദ്ദേഹം വിശദീകരിച്ചു. തുടർന്നു മാറ്റിയെടുത്ത രണ്ടുലക്ഷം രൂപയുമായി വിമാനത്തിൽ മുംബൈ വഴി ദുബായ്‍‍യിൽ മടങ്ങിയെത്തി. പണം പിന്‍വലിക്കാനും മാറ്റിയെടുക്കാനും വിദേശത്തേക്കു കൊണ്ടുപോകാനും നിശ്ചിത മാനദണ്ഡമുള്ളപ്പോഴാണിത് സംഭവിച്ചത് എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. നാണയശേഖരണം ഹോബിയാക്കിയതാണു പുതിയ നോട്ട് സ്വന്തമാക്കാൻ കാരണമെന്ന് ലത്തീഫ് വിശദീകരിച്ചു.

Dubai malayali got Two lakhs rupees new Two Thousand notes without standing in queue

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്