ആപ്പ്ജില്ല

'ദിനോസറിനെ' വിൽക്കാൻവെച്ച് ദുബായ്; വിലകേട്ട് ഞെട്ടരുത്

155 ദശലക്ഷം പഴക്കമുള്ള ദിനോസറിന്റെ അസ്ഥിപഞ്ജരമാണ് യുഎഇയിൽ ലേലത്തിനുവെച്ചിരിക്കുന്നത്. ലോകത്തിന്റെ ഏത് കോണിലുള്ളവർക്കും ലേലത്തിൽ പങ്കെടുക്കാം.

Samayam Malayalam 18 Aug 2019, 5:58 pm
ദുബായ്: ഒരു ദിനോസറിന്റെ അസ്ഥിപഞ്ജരം അപ്പാടെ വിൽക്കാൻ വെച്ചിരിക്കുകയാണ് ദുബായ് മാളിൽ. 155 ദശലക്ഷം വർഷം പഴക്കമുള്ള ഭീമൻ ദിനോസറിന്റെ ശേഷിപ്പാണിത്. 14 ദശലക്ഷം ദിർഹമാണ് (27 കോടി) അധികൃതർ ഇതിനായി നിശ്ചയിച്ചിരിക്കുന്ന വില. ഓൺലൈനിലൂടെയാണ് ലേലം ഒരുക്കിയിരിക്കുന്നത്.
Samayam Malayalam uae


അസ്ഥികൂടം സ്വന്തമാക്കാനുള്ള അവസാന ദിവസം ഈ മാസം 25 ആണ്. ആഞ്ച് ആനകളുടെ ഭാരവും 24.4 മീറ്റർ നീളവും ഏഴ് മീറ്റർ ഉയരവുമാണ് ഇതിനുള്ളത്. നിരവധിപ്പേരാണ് ദിനോസറിന്റെ ശേഷിപ്പുകാണാൻ ദുബായ് മാളിലെത്തിയത്. ഇരട്ടിയെന്നും ഒറ്റത്തടിയെന്നും അർത്ഥം വരുന്ന ഡിപ്ലോഡോകസ് ലോൻഗസ് വംശത്തിൽപ്പെടുന്ന ദിനോസറിന്റെ അസ്ഥിപഞ്ജരമാണിത്.

ദുബായ് മാളിൽ ഇപ്പോൾ പ്രദർശനത്തിനു വെച്ചിരിക്കുന്ന അസ്ഥികൂടം അബുദാബിയിലെ ഇത്തിഹാദ് മോഡേൺ ആർട്ട് ഗാലറിയുടെ സ്ഥാപകൻ ഖാലിദ് സിദ്ദിഖി വഴിയാണ് 2014ൽ യുഎഇയിൽ എത്തിയത്. അമേരിക്കയിലെ ഡാന ക്വാറിയിൽനിന്നും 2008ലാണ് ഈ അസ്ഥികൂടം കണ്ടെത്തിയത്. നേരത്തെ ഇത് അമേരിക്കയിലെ ടെക്സാസ് ഹൂസ്റ്റൺ മ്യൂസിയം ഓഫ് നാച്വറൽസിലാണ് പ്രദർശിപ്പിച്ചിരുന്നത്.

അസ്ഥികൂടത്തിന്റെ 90 ശതമാനവും യഥാർത്ഥ ദിനോസറിന്റേതാണ്. ഏറ്റവും കൂടുതൽ മുതൽ മുടക്കി ഈ അസ്ഥികൂടം സ്വന്തമാക്കുന്നത് ആരാകും എന്ന ആകാംക്ഷയിലാണ് ലോകം. അസ്ഥിപഞ്ജരത്തിനുവേണ്ടിയുള്ള ലേലത്തിൽ ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുവേണമെങ്കിലും പങ്കെടുക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്