ആപ്പ്ജില്ല

ബോഡി ഗാർഡുമായുള്ള അടുപ്പത്തിൽ സംശയം; ഹയ രാജകുമാരി നാടുവിട്ടത് ജീവനിൽ ഭയന്ന്

ദുബായ് രാഞ്ജി ഹയ ബോഡി ഹാർഡിന് വിലപ്പെട്ട സമ്മാനം നൽകിയത് കുടുംബാംഗങ്ങൾക്കിടയിൽ ചർച്ചയായിരുന്നു. നാടുവിട്ട ഭാര്യ മരിച്ചാലും ജീവിച്ചാലും തനിക്ക് ഒന്നുമില്ലെന്നാണ് ദുബായ് ഭരണാധികാരിയുടെ നിലപാട്.

Samayam Malayalam 6 Jul 2019, 4:08 pm
ദുബായ്: ലണ്ടനിലേക്ക് നാടുവിട്ട ഹയ ബിൻത് ഹുസൈൻ (45) രാജകുമാരി ബ്രിട്ടീഷ് ബോഡി ഗാർഡുമായി അടുപ്പമുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് സ്ഥിരീകരണം ഉണ്ടായത്. കുടുംബത്തിന് സുരക്ഷ ഏർപ്പെടുത്തിയിരുന്ന ബ്രിട്ടീഷ് സുരക്ഷാ ഉദ്യോഗസ്ഥനുമായുള്ള ഹയയുടെ ബന്ധം ദുബായ് ഭരണാധികാരിയും ഭർത്താവുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (69) സംശയിച്ചിരുന്നതായാണ് സൂചന.
Samayam Malayalam UAE


ഹയ രാജകുമാരി കടുത്ത നിയമപോരാട്ടമാണ് അൽ മക്തൂം ലണ്ടൻ ഹൈക്കോടതിയിൽ നടക്കുന്നത്. 31 മില്ല്യൺ പൗണ്ട് (271 കോടി രൂപ) യുമായാണ് ഹയ ലണ്ടനിലേക്ക് നാടുവിട്ടത്. അൽ മക്തൂമിന്റെ ആറാം ഭാര്യയാണ് ഹയ.

തന്റെ ജീവനിൽ ഭയന്നാണ് ഹയ നാടുവിട്ടതെന്ന് സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. 'വഞ്ചകി നിന്റെ കള്ളങ്ങൾ പുറത്തുവന്നു' എന്നു തുടങ്ങുന്ന കവിത അൽ മക്തൂം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഹയയുടെ പേര് കവിതയിൽ പരാമർശിച്ചിരുന്നില്ല.

സുരക്ഷാ ഉദ്യോഗസ്ഥന് വിലയേറിയ സമ്മാനങ്ങൾ നൽകിയത് കുടുംബാംഗങ്ങളിൽനിന്നും ഹയ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിന് കാരണമായി. നാടുവിട്ട ഭാര്യ ജീവിച്ചാലും മരിച്ചാലും തനിക്ക് ഒന്നുമില്ലെന്ന് അൽ മക്തൂം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ജോർദ്ദാൻ രാജാവിന്റെ അർദ്ധ സഹോദരിയാണ് ഹയ ബിൻത് ഹുസൈൻ. ഹയ ജർമ്മനിയിൽ രാഷ്ട്രീയ അഭയം തേടിയതായാണ് വിവരം. തുടർന്ന് ലണ്ടനിൽ ഒഴിവിൽ പോകുകയാണെന്നുമാണ് റിപ്പോർട്ട്. 11 കാരിയായ മകൾ ജമീല, ഏഴുവയസുകാരനായ മകൻ സയീദ് എന്നിവരും ഹയക്കൊപ്പമുണ്ട്. അൽ മക്തൂമിൽനിന്നും വിവാഹം വേർപെടുത്തണമെന്ന ആവശ്യം ഹയ ഉന്നയിച്ചതായി റിപ്പോർട്ട് ഉണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്