ആപ്പ്ജില്ല

ഷാര്‍ജയിലെ ബസ് യാത്രാക്കൂലി വര്‍ദ്ധിപ്പിക്കുന്നു

ഷാര്‍ജയില്‍ ബസ് യാത്രാക്കൂലി വര്‍ദ്ധിപ്പിക്കാനൊരുങ്ങി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി

TNN 26 Nov 2017, 6:12 pm
ഷാര്‍ജ: ഷാര്‍ജയില്‍ ബസ് യാത്രാക്കൂലി വര്‍ദ്ധിപ്പിക്കാനൊരുങ്ങി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. 2017 ഡിസംബര്‍ ഒന്ന് മുതല്‍ ഒരു ദിര്‍ഹം അധികം നല്‍കേണ്ടി വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പണം കൊടുത്ത് യാത്ര ചെയ്യുന്നവര്‍ ഇനി മുതല്‍ ഏഴ് ദിര്‍ഹം നല്‍കേണ്ടി വരും. നേരത്തെ ഇത് ആറ് ദിര്‍ഹമായിരുന്നു.
Samayam Malayalam dubai sharjah bus fare up to dh10 rta confirms
ഷാര്‍ജയിലെ ബസ് യാത്രാക്കൂലി വര്‍ദ്ധിപ്പിക്കുന്നു


അതേസമയം സയര്‍ കാര്‍ഡുപയോഗിച്ച്‌ യാത്ര ചെയ്യുന്നവര്‍ നേരത്തെ ഈടാക്കിയ നാലര ദിര്‍ഹത്തിന് പകരം അഞ്ചര ദിര്‍ഹം നല്‍കേണ്ടി വരും. കൂടാതെ ഷാര്‍ജയിലെ മലീഹ അല്‍ ഫായ റോഡിലെ വേഗത പരിമിതി വര്‍ദ്ധിപ്പിച്ചതായി ആര്‍ ടി എ അറിയിച്ചു. 100 കിലോമീറ്ററായാണ് ഉയര്‍ത്തിയത്. മുമ്ബ് ഇത് 80 ആയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്