ആപ്പ്ജില്ല

ദുബായിൽ വിനോദ സഞ്ചാരികൾക്ക് മദ്യപിക്കാൻ സൗജന്യ ലൈസൻസ്

അമുസ്ലിങ്ങളായ വിനോദ സഞ്ചാരികൾക്കാണ് മദ്യപിക്കാനുള്ള ലൈസൻസ് നൽകുന്നത്.

Samayam Malayalam 11 Jul 2019, 6:41 pm
ദുബായ്: വിനോദ സഞ്ചാരികൾക്ക് മദ്യപിക്കാൻ 30 ദിവസത്തെ സൗജന്യ ലൈസൻസുമായി ദുബായ് ഭരണകൂടം. 21 വയസ് പിന്നിട്ട അമുസ്ലിങ്ങളായ വിനോദ സഞ്ചാരികൾക്ക് മാത്രമാണ് മദ്യപിക്കാൻ ലൈസൻസ് നൽകുന്നത്.
Samayam Malayalam dubai..


മദ്യ റീട്ടെയിൽ കമ്പനിയായ മാരിടൈം ആൻഡ് മർക്കന്റൈൽ (എംഎംഐ) വെബ്സൈറ്റിൽ മദ്യപിക്കാനുള്ള അനുമതിക്ക് എങ്ങനെ അപേക്ഷിക്കാമെന്ന വിവരങ്ങൾ നൽകിയിട്ടുണ്ട്. ലൈസൻസ് ലഭിച്ചാൽ എംഎംഐ സ്റ്റോറുകലിൽനിന്നും മദ്യം വാങ്ങാം.ഇതിനായി പാസ്പോർട്ടും അപേക്ഷയും നൽകണം.

പാസ്പോർട്ടിന്റെ കോപ്പി കട അധികൃതർ സൂക്ഷിക്കും. രാജ്യത്തിന്റെ നിയമം അംഗീകരിക്കുന്ന സ്ഥലത്തുവെച്ച് മാത്രമേ മദ്യപിക്കാൻ കഴിയുകയുള്ളൂ. നിലവിൽ ദുബായിൽ താമസിക്കുന്ന അമുസ്ലിങ്ങൾ ലൈസൻസോടുകൂടി മാത്രമേ മദ്യപിക്കാവൂ എന്നാണ് നിയമം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്