ആപ്പ്ജില്ല

സൗദിയിൽ കരാർ കമ്പനികൾ തൊഴിലാളികളെ പിരിച്ചുവിടുന്നു

സൗദി അറേബ്യയിലെ വന്‍കിട കരാര്‍ കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിടുന്നു. ഇതുസംബന്ധിച്ച് കരാര്‍

TNN 15 Mar 2016, 10:49 pm
സൗദി അറേബ്യയിലെ വൻകിട കരാര്‍ കമ്പനികൾ തൊഴിലാളികളെ പിരിച്ചുവിടുന്നു. ഇതുസംബന്ധിച്ച് കരാർ കമ്പനികളുടെ കൂട്ടായ്മ ദമാം ചേംബര്‍ ഓഫ് കൊമേഴ്‌സിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എണ്ണവില കുറഞ്ഞതിനെ തുടര്‍ന്ന് പുതിയ കരാറുകള്‍ ലഭ്യമല്ലാതായതോടെ കരാര്‍ കമ്പനികൾ കടുത്ത പ്രതിസന്ധിയിലാണ്.
Samayam Malayalam employee termination in saudi arabia
സൗദിയിൽ കരാർ കമ്പനികൾ തൊഴിലാളികളെ പിരിച്ചുവിടുന്നു


രാജ്യത്തെ വൻകിട പൊതുമേഖലാ സ്ഥാപനങ്ങളായ സൗദി അരാംകോ, സാബിക്, സദാര, റോയല്‍ കമീഷന്‍ തുടങ്ങിയവ നൂറിലധികം കരാറുകളാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. പ്രമുഖ കരാര്‍ കമ്പനികളായ സൗദി ബിന്‍ലാദന്‍, സൗദി ഓജര്‍ എന്നിവിടങ്ങളില്‍ പിരിഞ്ഞു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എൻഡ് ഓഫ് സർവ്വീസ് ബെനഫിറ്റ് നല്‍കി ഫൈനല്‍ എക്‌സിറ്റ് അനുവദിക്കുന്നുണ്ട്.

പല കമ്പനികളിലും മൂന്ന് മാസത്തിലേറെയായി ശമ്പള വിതരണം മുടങ്ങിയിരിക്കുകയാണ്. വലിയ ശമ്പളം പറ്റുന്ന ഉയര്‍ന്ന തസ്തികയിലുളളവരെ ആദ്യ ഘട്ടത്തില്‍ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ടുകൾ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്