ആപ്പ്ജില്ല

രൂപയുടെ മൂല്യത്തിൽ ഇടിവ്; പ്രവാസികൾക്ക് അനുഗ്രഹം

രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞത് പ്രവാസികൾക്ക് ഗുണകരമായിരിക്കുകയാണ്. ഓഗസ്റ്റ് ആദ്യവാരം മുതൽ രൂപയുടെ മൂല്യത്തിൽ തുടർച്ചയായി ഇടിവ് സംഭവിക്കുന്നുണ്ട്.

Samayam Malayalam 21 Aug 2019, 4:19 pm
ദോഹ: ഇന്ത്യൻ രൂപയുമായുള്ള ഖത്തർ റിയാലിന്റെ വിനിമയ നിരക്ക് 19 രൂപ 51 പൈസയിലെത്തി. രൂപയുടെ മൂല്യം ഇടിയുന്നതാണ് ഖത്തർ റിയാലിന്റെ വിനിമയ നിരക്ക് ഉയരുന്നതിന് കാരണമായത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധവും കാശ്മീർ വിഷയവുമാണ് രൂപയുടെ മൂല്യം ഇടിയുന്നതിലേക്ക് വഴിതെളിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ. അതേസമയം രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികൾക്ക് അനുഗ്രഹമായിരിക്കുകയാണ്.
Samayam Malayalam qatar


ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് 185 രൂപ കടന്നു

നാളിതുവരെയായി ഖത്തർ റിയാലിന്റെ വിനിമയ നിരക്ക് 18 രൂപ 50 പൈസ- 18 രൂപ 75 പൈസ എന്നീ നിലകളിലായിരുന്നു. ഈ മാസം 5 മുതൽ റിയാലിന്റെ വിനിമയ നിരക്ക് 19ന് മുകളിലാണ്. ഇന്ന് രാവിലെ 10 പൈസ 14 പൈസ വരെ 19 രൂപ 63 പൈസയാണ് ഖത്തർ റിയാലിന്റെ വിനിമയ നിരക്ക്.

വ്യാജ റിക്രൂട്ട്മെന്റ് വീണ്ടും: ഓൺലൈൻ പരസ്യത്തിനെതിരെ ഇന്ത്യൻ എംബസി

അതേസമയം, ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് തിങ്കഴാഴ്ച 185 രൂപയിലെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ 184 രൂപ 40 പൈസ മുതൽ 184 രൂപ 50 പൈസയായിരുന്നു നിരക്ക്. ഒരു ഘട്ടത്തിൽ ഇത് 185 രൂപ 20 പൈസയായി ഉയർന്നു. വൈകിട്ട് വിപണി അവസാനിപ്പിച്ചപ്പോൾ ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് 185 ആയിരുന്നു. ഇന്നത് 185 രൂപ 65 പൈസയായി ഉയർന്നിട്ടുണ്ട്.

വീട്ടുനമ്പറുള്ള ലോട്ടറിയെടുത്തു; ഇന്ത്യക്കാരിക്ക് ഏഴു കോടി സമ്മാനം

ഓഗസ്റ്റ് ആദ്യവാരം മുതൽ വിനിമയ നിരക്കിലുണ്ടായിരിക്കുന്ന കുതിപ്പ് ബലിപ്പെരുന്നാളിനു മുന്നോടിയായി നാട്ടിലേക്ക് പണം അയച്ച പ്രവാസികൾക്ക് ഗുണകരമായി. വിനിമയ നിരക്ക് വർദ്ധിച്ചതിനാൽ എക്സേഞ്ചുകളിൽ തിരക്ക് അനുഭവപ്പെട്ടു. വരും ദിവസങ്ങളിൽ രൂപയുടെ മൂല്യം ഇനിയും ഇടിയാനാണ് സാധ്യതയെന്ന് വിദഗ്ധർ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്