ആപ്പ്ജില്ല

115 ദിവസം ഐസിയുവിൽ; അബുദാബിയിൽ പ്രവാസി തൊഴിലാളി കൊവിഡ് മുക്തനായി

നാല് മാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് പ്രവാസിയായ മധ്യവയസ്കന് രോഗമുക്തി ലഭിച്ചത്. 75 മുതൽ 90 ശതമാനം വരെയാണ് മരണ സാധ്യതയുള്ള വ്യക്തിയായിരുന്നു ഇയാൾ

Samayam Malayalam 5 Oct 2020, 7:55 pm
അബുദാബി: തീവ്രപരിചരണ വിഭാഗത്തിൽ 115 ദിവസം ചികിത്സയിൽ കഴിഞ്ഞ പ്രവാസി കൊവിഡ് മുക്തനായി. ബംഗ്ലാദേശ് സ്വദേശിയും അമ്പത്തിയഞ്ചുകാരനുമായ അബു താഹിർ ഇസ്മയിലാണ് കൊവിഡ് ബാധയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതെന്ന് ഗൾഫ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. യുഎഇയിൽ കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ കാലം ചികിത്സയിൽ കഴിഞ്ഞ വ്യക്തികളിലൊരാളാണ് അബു താഹിർ ഇസ്മയിൽ.
Samayam Malayalam COVID patients treated in an ICU of a Delhi NCRs Hospital
പ്രതീകാത്മക ചിത്രം. Photo: TOI


പ്രമേഹവും രക്തസമ്മർദ്ദവും അലട്ടിയിരുന്ന വ്യക്തിക്ക് കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ കൊവിഡ് രോഗികളിൽ 75 മുതൽ 90 ശതമാനം വരെയാണ് മരണ സാധ്യതയെന്നാണ് അബുദാബിയിലെ ലൈഫ് കെയർ ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റ് ഡോ. അബീഷ് പിള്ള പറയുന്നത്. എന്നാൽ ഇസ്മയിൽ അസുഖം ഭേദപ്പെട്ട് സാധാരണ നിലയിലേക്ക് മടങ്ങിയത് അതിശയകരമാണെന്നും ഡോക്ടർ ഗൾഫ് ന്യൂസിനോട് പറഞ്ഞു.
Also Read : ഇടവേളയ്ക്ക് ശേഷം തൊഴിൽ വിസകൾക്ക് അനുമതി നൽകി യുഎഇ; വിസ വിതരണം പുനഃരാരംഭിക്കും

ഇസ്മയിലിനെ സംബന്ധിച്ചിടത്തോളം കൊവിഡ് ബാധ ഒരു അഗ്നിപരീക്ഷണമായിരുന്നെന്നും അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. പിതാവ് അസുഖ ബാധിതനായതിനു പിന്നാലെ ഇരുപതുകാരനായ മകൻ അബുബക്കർ സിദ്ദിഖിയാണ് ഇദ്ദേഹത്തെ ലൈഫ്‌ലൈൻ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 'ഒരാഴ്ചയിലേറെയായി അദ്ദേഹം തളർന്നപോലെയായിരുന്നു. വിശപ്പില്ലായിരുന്നു, ശ്വസിക്കാൻ ബുദ്ധിമുട്ടുകളുണ്ടെന്ന് പറഞ്ഞപ്പോഴാണ് ആശുപത്രിയിലെത്തിച്ചത്,' സിദ്ദിഖി പറഞ്ഞു.

Also Read : തുർക്കിയുടെ എല്ലാ ഉൽപ്പന്നങ്ങളും ബഹിഷ്കരിക്കണം; ആഹ്വാനവുമായി സൗദി

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനു പിന്നാലെ ഇസ്മയിലിന് വെന്‍റിലേഷൻ സൗകര്യം ഏർപ്പെടുത്തുകയായിരുന്നു. കൊവിഡ് രോഗികൾക്ക് നൽകുന്ന മറ്റു ചികിത്സകളും ഇദ്ദേഹത്തിന് നൽകി. ഒരാഴ്ചയിലേറെ നീണ്ട് നിന്ന ചികിത്സയ്ക്കൊടുവിലാണ് അദ്ദേഹത്തിന്‍റെ കിഡ്നിയുടെ പ്രവർത്തനം സാധാരണനിലയിലായത്. നാല് മാസത്തെ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയ്ക്കൊടുവിൽ ഇദ്ദേഹം രോഗമുക്തനാവുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്