ആപ്പ്ജില്ല

പ്രവാസിക്ക് കമ്പനി 32 ലക്ഷം നല്‍കണമെന്ന് ലേബര്‍ കോടതി വിധി

ചരക്ക് ഗതാഗത കമ്പനിയില്‍ മാനേജരായി ആയിരുന്നു പ്രവാസിയായ യുവാവ് ജോലി ചെയ്തിരുന്നത്.

Samayam Malayalam 9 Jul 2021, 2:58 pm
കുവൈറ്റില്‍ ജോലി ചെയ്തിരുന്ന പ്രവാസിയാണ് കമ്പനിക്കെതിരെ നടത്തിയ നിയമ പേരാട്ടത്തില്‍ വിജയം കരസ്ഥമാക്കിയത്. വിരമിക്കാന്‍ സമയത്ത് കമ്പനിയില്‍ നിന്നും ലഭിക്കേണ്ടി തുകയാണ് കമ്പനി ആദ്യ ഘട്ടത്തില്‍ നിഷേധിച്ചത്. 13,000 കുവൈറ്റി ദിനാര്‍ (32 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ആണ് നല്‍കേണ്ടത്.
Samayam Malayalam Labour Court


പ്രാഥമിക കൊമേഴ്സ്യല്‍ ലേബര്‍ കോടതിയാണ് പ്രവാസിക്ക് അനുകൂലമായി വിധിച്ചത്. ചരക്ക് ഗതാഗത കമ്പനിയില്‍ മാനേജരായി ആയിരുന്നു പ്രവാസിയായ യുവാവ് ജോലി ചെയ്തിരുന്നത്. 2000 ദിനാറായിരുന്നു ഇദ്ദേഹത്തിന്റെ മാസ ശമ്പളം.

Also Read: മലയാളിയെ കൊലപ്പെടുത്തിയ സൗദി പൗരന് സൗദി ആഭ്യന്തര മന്ത്രാലയം വധശിക്ഷ നടപ്പാക്കി
ജോലിഅവസാനിപ്പിക്കുന്നതായി കമ്പനിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതോടെ അദ്ദേഹം രാജിക്കത്ത് കൈമാറി. എന്നാല്‍ ആനുകൂല്യങ്ങളൊന്നും കമ്പനി അദ്ദേഹത്തിന് നല്‍കിയില്ല. അവസാന മൂന്ന് മാസത്തെ ശമ്പളവും കമ്പനി പിടിച്ചുവെച്ചു. തുടര്‍ന്നാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. പ്രശ്നം പല തരത്തിലും രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് കേസ് വിചാരണ നടത്തി കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്