ആപ്പ്ജില്ല

സൗദിയിൽ മെസഞ്ചറിനും, എെഎംഒയ്ക്കും നിരോധനം

പ്രവാസികൾക്ക് തിരിച്ചടിയായി ഫെയ്‌സ്ബുക്ക് മെസ്സഞ്ചറിനും എെഎംഒയ്ക്കും സൗദി അറേബ്യയില്‍

TNN 17 May 2016, 8:17 pm
റിയാദ്: പ്രവാസികൾക്ക് തിരിച്ചടിയായി ഫെയ്‌സ്ബുക്ക് മെസ്സഞ്ചറിനും എെഎംഒയ്ക്കും സൗദി അറേബ്യയില്‍ നിരോധനം. മെസ്സഞ്ചറില്‍ വോയ്‌സ്‌കോളിംഗും വീഡിയോ കോളിംഗും നിലവില്‍ വന്നതിന് പിന്നിലെയാണ് മെസ്സഞ്ചറിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഐഎംഒയ്ക്കും വിലക്ക് ബാധകമാണ്.
Samayam Malayalam facebook messenger and imo banned in saudi arabia
സൗദിയിൽ മെസഞ്ചറിനും, എെഎംഒയ്ക്കും നിരോധനം


ടെലികോം കമ്പനികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സൗദിയുടെ നടപടി. വാട്‌സ്ആപ്പിന്റെയും വൈബറിന്റേയും വോയ്‌സ്‌കോളുകള്‍ നേരത്തെ തന്നെ നിരോധിച്ചിരുന്നു. ലൈന്‍, ടാങ്കോ എന്നീ ആപ്ലിക്കേഷനുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്.

നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയതെന്നാണ് അധികൃത‍ർ നല്‍കുന്ന വിശദീകരണം. ഇൗ ആപ്ലിക്കേഷനുകളുടെ നെറ്റ്‌കോളിങ് സൗകര്യം പ്രവാസികളുടെ ചിലവുകൾ കുറയ്ക്കാൻ ഉപകരിക്കുന്നതായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്