ആപ്പ്ജില്ല

ഷാർജയിൽനിന്നും ഇന്ത്യൻ ബാലനെ കാണാതായ സംഭവം; കണ്ടെത്തുന്നവർക്ക് പ്രതിഫലം വാഗ്ദാനം ചെയ്ത് പിതാവ്

അർധരാത്രി യൂട്യൂബിൽ സീരിയൽ കണ്ടതിന് അമ്മ വഴക്ക് പറഞ്ഞതിനെത്തുടർന്നാണ് കുട്ടി വീടുവിട്ടുപോയത്. മകന്റെ മടങ്ങിവരവിനായി കണ്ണീരോടെ കാത്തിരിക്കുകയാണ് കുടുംബം.

Samayam Malayalam 18 Jul 2019, 6:59 pm
ദുബായ്: യുട്യൂബിൽ വീഡിയോ കണ്ടതിന് അമ്മ വഴക്കുപറഞ്ഞതിനെത്തുടർന്ന് വീടുവിട്ടുപോയ 15കാരനെ കണ്ടെത്തി നൽകുന്നവർക്ക് 5,000 ദിർഹം വാഗ്ദാനംചെയ്ത് കുട്ടിയുടെ പിതാവ് മുഹമ്മദ് അഫ്താബ് ആലം . ജുലൈ നാലു മുതലാണ് ബീഹാർ സ്വദേശിയായ പ്രവാസി ബാലൻ മുഹമ്മദ് പർവേശിനെ കാണാതായത്.
Samayam Malayalam muhammed


പാതിരാത്രി ഒരുമണിയായിട്ടും ഉറങ്ങാതെ യുട്യൂബിൽ സീരിയൽ കണ്ടിരുന്ന മുഹമ്മദിനെ അമ്മ ശകാരിച്ചതിനെത്തുടർന്നാണ് കുട്ടി വീടുവിട്ടുപോയത്. പുലർച്ചെ നാലുമണിക്ക് പ്രാർത്ഥനയ്ക്കായി എണീറ്റപ്പോൾ മുഹമ്മദിനെ വീട്ടിൽ കാണാതെ വന്നതോടെ വീട്ടുകാർ പരാതിപ്പെടുകയായിരുന്നു.

ധരിച്ചിരുന്ന വസ്ത്രമൊഴികെ വേറൊന്നും എടുക്കാതെയാണ് കുട്ടി വീടുവിട്ടുപോയത്. വസ്ത്രങ്ങളും പേഴ്സും മൊബൈൽ ഫോണും മുറിയിൽത്തന്നെ ഉണ്ടായിരുന്നു. എന്നാൽ വീടിനു മുന്നിലുണ്ടായിരുന്ന സൈക്കിളെടുത്താണ് കുട്ടി പോയിരിക്കുന്നതെന്നാണ് ഷാർജ പോലീസിന്റെ നിഗമനം. മൂന്ന് സഹോദരിമാർ മുഹമ്മദിനുണ്ട്. മകനെ കാണാത്തതിന്റെ വിഷമത്തിൽ കഴിയുകയാണ് കുട്ടിയുടെ മാതാപിതാക്കൾ.

രാജ്യത്ത് എവിടെവെച്ചെങ്കിലും മുഹമ്മദ് പർവേശിനെ കണ്ടെത്തുന്നവർ 911 എന്ന നമ്പറിൽ വിളിക്കണമെന്ന് ഷാർജ പോലീസ് അഭ്യർത്ഥിച്ചു. കുട്ടിയെ കണ്ടെത്താൻ ജനം സഹായിക്കണമെന്നാണ് പോലീസിന്റെ അഭ്യർത്ഥന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്