ആപ്പ്ജില്ല

എൻജിനിൽ പക്ഷിയിടിച്ചു, പിന്നാലെ തീ വിമാനം സുരക്ഷിതമായി ദുബായിൽ ഇറക്കി

വിമാനം സാധാരണ പോലെ ലാന്റ് ചെയ്യുകയായിരുന്നു. കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ഫ്ലൈദുബായ് വക്താവ് അറിയിച്ചു.

Samayam Malayalam 26 Apr 2023, 1:51 pm
Samayam Malayalam flydubai

ദുബായ്: നേപ്പാളിൽ നിന്നും പറന്നുയർന്ന വിമാനത്തിൽ ആണ് പക്ഷി ഇടിച്ചത്. ഫ്ലൈദുബായിയുടെ കാഠ്മണ്ഡു – ദുബായ് വിമാനത്തിൽ ആണ് വിമാനം ഇടിച്ചത്. എൻജിനിൽ പക്ഷി ഇടിച്ചു, പിന്നാലെ തീ വന്നു. എന്നാലും വിമാനം സുരക്ഷിതമായി ദുബായിൽ ഇറക്കി.

ആകാശത്ത് തീ ചീറ്റി വിമാനം പോകുന്നത് വലിയ തരത്തിൽ ആശങ്ക പടർത്തി. അടിയന്തര ലാൻഡിങ് ആവശ്യമില്ലെന്ന നിലപാട് ആദ്യം പെെലറ്റ് സ്വീകരിച്ചു. എന്നാൽ പിന്നീട് വിമാനം ഇറക്കാം എന്നായി. രാത്രി 12.11നു വിമാനം സുരക്ഷിതമായി ദുബായിൽ ഇറക്കി. പക്ഷി ഇടിച്ചെങ്കിലും എൻജിന്റെ പ്രവർത്തനം തകർന്നില്ല. തീ കണ്ടതാണ് പരിഭ്രാന്തി പടർത്താൻ കാരണമായത്.

Also Read: കിടപ്പുരോഗികളെ നാട്ടിലെത്തിക്കാൻ വിമാനമില്ല, ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ ഡി​സ്​​ചാ​ർ​ജ്​ ചെ​യ്തി​ട്ടും നാ​ട്ടി​ൽ​ പോ​കാ​നാ​കാ​ത്ത അ​വ​സ്ഥ​; ഇടപെടാമെന്ന് എയർ ഇന്ത്യ

വിമാനത്തിൽ 50 നേപ്പാൾ പൗരന്മാർ ഉൾപ്പടെ 150 പേരുണ്ടായിരുന്നു. നേപ്പാൾ സിവിൽ ഏവിയേഷൻ മന്ത്രി സുദൻ കിരാത്തി പൗരൻമാർ സുരക്ഷിതാണെന്ന് ഇന്നലെ തന്നെ വാർത്ത കുറിപ്പ് ഇറക്കിയിരുന്നു. സമാനമായ മറ്റൊരു സംഭവവും ഉണ്ടായിരുന്നു. അമേരിക്കൻ എയർ ലൈനിന്റെ വിമാനം ഓഹിയോയിൽ നിന്നു പുറന്നുയർന്നു പിന്നാലെ ഒരു പക്ഷി വന്നു ഇടിച്ചു. എൻജിനിൽ തീ പടരുകയും വിമാനം തിരിച്ചിറക്കുകയും ചെയ്തിരുന്നു.

മുതിർന്ന പൗരൻമാരുടെ ക്ഷേമം: നിയമസഭാ സമിതി യോഗം 26ന്


മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ഏപ്രിൽ 26ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ജില്ലയിൽ നിന്ന് സമിതിക്ക് ലഭിച്ച വിവിധ പരാതികളിൻമേൽ തദ്ദേശ സ്വയംഭരണം, ആരോഗ്യ കുടുംബക്ഷേമം റവന്യൂ, സാമൂഹ്യനീതി, ആയുഷ്, ആഭ്യന്തരം, ജയിൽ, സൈനികക്ഷേമം, എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തും.

മുതിർന്ന പൗരൻമാർക്കായി ഏർപ്പെടുത്തിയ വിവിധ ക്ഷേമപദ്ധതികളെ കുറിച്ച് ചർച്ച ചെയ്യും. മുതിർന്ന പൗരൻമാരിൽ നിന്നും വയോജന സംഘടനകളിൽ നിന്നും പരാതികൾ സ്വീകരിക്കും. തുടർന്ന് സമിതി കണ്ണൂർ ജില്ലാശുപത്രി സന്ദർശിക്കും. വ്യക്തികൾക്കും സന്നദ്ധ സംഘടനാ പ്രതിനിധികൾക്കും യോഗത്തിൽ ഹാജരായി പരാതി രേഖാമൂലം സമർപ്പിക്കാവുന്നതാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്