ആപ്പ്ജില്ല

മലയാളി ഡ്രൈവർമാർ കൂട്ടത്തോടെ നാട്ടിലേക്ക്

സൗദിയിൽ വനിതകള്‍ക്ക് വാഹനമോടിക്കാനുളള നിയമം വന്നതോടെ ജോലിപോയി ഹൗസ് ഡ്രൈവർമാർ

Samayam Malayalam 4 Jun 2018, 1:05 pm
സൗദിയിൽ വനിതകള്‍ക്ക് വാഹനമോടിക്കാനുളള നിയമം വന്നതോടെ കെണിയിലായത് ഡ്രൈവര്‍മാരാണ്. തെ‍ാഴില്‍ രംഗത്ത് വന്‍ തിരിച്ചടി കിട്ടിയതോടെ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ് ഇവര്‍.
Samayam Malayalam saudi

സ്വദേശി വല്‍ക്കരണത്തിന് പിന്നാലെയാണ് സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി നല്‍കി സൗദി ചരിത്രം കുറിച്ചത്. ഇതാണ് ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. വനിതാ ടാക്സിയും ഉടന്‍ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡ്രൈവിങ് ലൈസന്‍സ് കിട്ടിയതോടെ പലരും പുറത്തുനിന്നുള്ള ഡ്രൈവര്‍മാരെ ഒ‍ഴിവാക്കി സ്വയം ഡ്രൈവിങ് തുടങ്ങി. ഇത് ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടുന്നതിന് കാരണമായി. എട്ടു ലക്ഷത്തിലേറെ വിദേശ ഡ്രൈവർമാരുള്ള സൗദിയില്‍ രണ്ടു ലക്ഷത്തോളം ഹൗസ് ഡ്രൈവര്‍മാരാണ്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണത്തിനും താമസത്തിനും ഉള്‍പ്പെടെ ശമ്പളം ലഭിക്കുമായിരുന്നു. എന്നാല്‍, ഇതില്‍ പലരും ഇന്ന് നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്