ആപ്പ്ജില്ല

കുട്ടികൾക്ക് സൗജന്യ ടൂറിസ്റ്റ് വിസയുമായി യുഎഇ

വേനൽ അവധിക്കാലത്ത് യുഎഇ സന്ദർശിക്കാൻ മാതാപിതാക്കളോടൊപ്പം എത്തുന്ന കുട്ടികൾക്കാണ് സൗജന്യ വിസ അനുവദിക്കുക.

Samayam Malayalam 3 Jul 2019, 8:30 pm
അബുദാബി: പതിനെട്ട് വയസിനു താഴെയുള്ളവർക്ക് സൗജന്യ വിസയുമായി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററ്റി ആന്റ് സിറ്റിസൻഷിപ്പ് ആണ് ജുലൈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെ രക്ഷിതാക്കൾക്കൊപ്പം ടൂറിസ്റ്റ് വിസയിൽ വരുന്ന കുട്ടികൾക്കാണ് സൗജന്യ വിസ നൽകുന്നത്. സാധാരണ ഗതിയിൽ 350 ദിർഹമാണ് കുട്ടികളുടെ വിസാ നിരക്ക്.
Samayam Malayalam visa


കഴിഞ്ഞ വർഷമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം യുഎഇ മന്ത്രിസഭ സ്വീകരിച്ചത്. ഒട്ടേറെ കുട്ടികൾ കഴിഞ്ഞ വർഷം മാതാപിതാക്കളോടൊപ്പം യുഎഇ സന്ദർശിക്കുകയും ചെയ്തിരുന്നു. എല്ലാ വർഷവും ഈ കാലയളവിൽ കുട്ടികൾക്ക് സൗജന്യ വിസ അനുവദിക്കാനാണ് തീരുമാനം.

മാതാപിതാക്കളോടൊപ്പം ടൂറിസ്റ്റ് വിസയിൽ എത്തുന്ന കുട്ടികൾക്ക് മാത്രമാണ് സൗജന്യ വിസ അനുവദിക്കുക. ഈ വേനൽക്കാലത്ത് യുഎഇയിൽ എത്തുന്നവർക്ക് മാത്രമായിരിക്കും സൗജന്യ പ്രവേശനം. www.ica.gov.ae എന്ന വെബ്സൈറ്റ് വഴി വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്