ആപ്പ്ജില്ല

യുഎഇയില്‍ ഇന്ധന വില വര്‍ധിപ്പിച്ചു

പുതുക്കിയ വില ചൊവ്വാഴ്ച്ച മുതല്‍ നിലവില്‍ വരും. നവംബര്‍ മാസത്തേക്കുള്ള ഇന്ധനവിലയാണ് യുഎഇ ഊര്‍ജ്ജ മന്ത്രാലയം ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്.

TNN 31 Oct 2016, 12:07 pm
യുഎഇയില്‍ ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. ലിറ്ററിന് ഒമ്പത് ഫില്‍സാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ചൊവ്വാഴ്ച്ച മുതല്‍ നിലവില്‍ വരും. നവംബര്‍ മാസത്തേക്കുള്ള ഇന്ധനവിലയാണ് യുഎഇ ഊര്‍ജ്ജ മന്ത്രാലയം ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്.
Samayam Malayalam fuel prices in uae to go up for november 2016
യുഎഇയില്‍ ഇന്ധന വില വര്‍ധിപ്പിച്ചു


സൂപ്പര്‍ പെട്രോള്‍ 98 ന് ഒരു ദിര്‍ഹം 90 ഫില്‍സാണ് പുതുക്കിയ നിരക്ക്. നിലവില്‍ 1.81 ദിര്‍ഹമാണ് സൂപ്പര്‍ പെട്രോള്‍ 98ന്റെ വില. എല്ലാ വിഭാഗത്തില്‍പ്പെട്ട പെട്രോളുകള്‍ക്കും ഒമ്പതു ഫില്‍സ് വീതം വില വര്‍ധിപ്പിക്കും. 1.63 ദിര്‍ഹം വിലയുള്ള ഇ പ്ലസ് 91ന്റെ വില 1.79 ദിര്‍ഹമായാണ് ഉയരുക. ഡീസല്‍ വിലയിലുള്ള വര്‍ധനവും നവംബര്‍ മുതല്‍ നിലവില്‍ വരും. ഡീസല്‍ ലിറ്ററിന് 1.91 ദിര്‍ഹമാണ് പുതുക്കിയ നിരക്ക്.

സൗദി ഉള്‍പ്പെടെയുള്ള എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങള്‍ എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് അസംസ്കൃത എണ്ണയ്ക്ക് വിലവര്‍ധനവുണ്ടായത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്