ആപ്പ്ജില്ല

ജിഡിആർഎഫ്എ ദുബായ് പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി

പുതിയ താമസ വിസ എടുക്കുവാനും അത് പുതുക്കുവാനും അപ്ലിക്കേഷൻ വഴി സാധിക്കും

Samayam Malayalam 13 Oct 2022, 10:15 am
ദുബായ് : ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ( ദുബായ് എമിഗ്രേഷൻ) വിസ സേവനങ്ങൾക്കായി പുതിയ മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കി. നിലവിൽ ആപ്പ് സ്റ്റോറിൽ നിന്ന് GDRFA DXB എന്ന് ടൈപ്പ് ചെയ്‌താൽ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. പുതിയ താമസ വിസ എടുക്കുവാനും അത് പുതുക്കുവാനും അപ്ലിക്കേഷൻ വഴി സാധിക്കും.
Samayam Malayalam GDRFA Dubai


Also Read: ജയിലിൽ നിന്നും വാർത്തകൾ കാണുന്ന ജോളിയും മോൺസനും; വാർത്തകൾ നിരീക്ഷിക്കുന്ന സംവിധായകൻ!! ട്രോളുകൾ വെെറൽ

ഒപ്പം ന്യൂ എൻട്രി പെർമിറ്റ് റെസിഡൻസി, നവജാത ശിശുകൾക്കുള്ള റെസിഡൻസ് വിസ തുടങ്ങിയവയ്ക്ക് അപേക്ഷിക്കുവാനും കഴിയും.അതിന് പുറമെ വിവിധ വിസ ലംഘനങ്ങളുടെ- പേരിലുള്ള പിഴകളും ഈ ആപ്പ് വഴി അടക്കുവാനും സാധിക്കുന്നതാണെന്ന് ജിഡിആർഎഫ്എഡി അറിയിച്ചു.

Also Read: മലയാളികളടക്കം നിരവധി പേരുടെ സ്പോണ്‍സര്‍; വ്യാപാര പ്രമുഖന്‍ മൂസ ഹുസൈൻ അല്‍ ബലൂഷി‌ നിര്യാതനായി

മുൻപുള്ള ജിഡിആർഎഫ്എ യുടെ സ്മാർട്ട് അപ്ലിക്കേഷനോക്കാൾ മതിമടങ്ങ് വേഗതയിൽ ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകാൻ പുതിയ ആപ്പിന് കഴിയുമെന്ന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു. ഉപഭോക്താക്കളുടെ സമയവും അധ്വാനവും സംരക്ഷിച്ച് മികച്ച സേവനങ്ങൾ നൽകാൻ ഈ മൊബൈൽ അപ്ലിക്കേഷൻ വഴി സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.കൂടുതൽ കൂടുതൽ സേവനങ്ങൾ ഈ അപ്ലിക്കേഷനിൽ അടുത്ത് തന്നെ ലഭ്യമായി തുടങ്ങും.

Read Latest Gulf News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്