ആപ്പ്ജില്ല

അടിമുടി മാറ്റങ്ങളുമായി 'ഗ്ലോബല്‍ വില്ലേജും പാം ഫൗണ്ടനും'; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഓരോന്നായി തുറന്ന് ദുബായ്

കൊവിഡിനെതിരെയുള്ള മികച്ച പ്രതിരോധ നടപടികള്‍ ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുകയും ആഭ്യന്തര ടൂറിസത്തിന്റെ വളര്‍ച്ചയ്ക്കും പ്രയോജനപ്പെടുകയും ചെയ്തു.

Samayam Malayalam 24 Oct 2020, 12:16 pm
ദുബായില്‍ കൊവിഡ് കേസുകള്‍ കുറയുകയാണ്. ഈ സാഹചര്യത്തില്‍ ദുബായില്‍ അടച്ചിട്ടിരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഓരോന്നായി തുറക്കുകയാണ്. കര്‍ശന സുരക്ഷാ മുന്‍കരുതലുകളോടെയാണ് മിക്ക വിനോദകേന്ദ്രങ്ങളും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം എല്ലാ മേഖലകളിലും ജീവിതം സാധാരണ നിലയിലേക്ക് മടക്കി കൊണ്ടുവരികയാണ് പ്രധാന ഉദ്ധേശ്യലക്ഷം. കൊവിഡിനെതിരെയുള്ള മികച്ച പ്രതിരോധ നടപടികള്‍ ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുകയും ആഭ്യന്തര ടൂറിസത്തിന്റെ വളര്‍ച്ചയ്ക്കും പ്രയോജനപ്പെടുകയും ചെയ്തു. ജൂലായ് മുതലാണ് ടൂറിസ്റ്റുകള്‍ക്ക് വീണ്ടും പ്രവേശനം അനുവദിച്ചത്. ഇതിനുശേഷം നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
Samayam Malayalam global village and palm fountain with top attractions dubai reopening tourism industry with stringent health and safety covid protocols
അടിമുടി മാറ്റങ്ങളുമായി 'ഗ്ലോബല്‍ വില്ലേജും പാം ഫൗണ്ടനും'; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഓരോന്നായി തുറന്ന് ദുബായ്



​ഗ്ലോബല്‍ വില്ലേജ് തുറക്കുന്നത് ഒക്ടോബര്‍ 25 ന്

കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ നിലനിര്‍ത്തി ഒക്ടോബര്‍ 25 നാണ് ദുബായിലെ ഗ്ലോബല്‍ വില്ലേജ് തുറക്കുക. ഇതിന്റെ മുന്നോടിയായി സാനിറ്റൈസര്‍ കിയോസ്‌കുകളും സ്പര്‍ശന രഹിത ടിക്കറ്റ് വിതരണ സംവിധാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. പ്രവേശന ടിക്കറ്റുകള്‍ നേരത്തെ തന്നെ വാങ്ങാനും കാര്‍ണിവല്‍ റൈഡിന് സാമൂഹിക അകലം പാലിച്ചുകൊണ്ട് കയറാനുമായി പുതിയ വെബ്‌സൈറ്റും മൊബൈല്‍ ആപ്പും ആരംഭിച്ചിട്ടുണ്ട്.

ദുബായിയിലെ ഏറ്റവും വലിയ ജലധാരയായ പാം ഫൗണ്ടന്‍

കൊറോണവൈറസ് പകര്‍ച്ചവ്യാധിയ്ക്കിടയില്‍ ഗര്‍ഫ് നഗരത്തെ കഠിനമായി ബാധിച്ച ടൂറിസം മേഖലയെ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ദുബായിയിലെ ഏറ്റവും വലിയ ജലധാരയായ പാം ഫൗണ്ടന്‍ ഒക്ടോബര്‍ 22 നാണ് തുറന്നത്. 14,366 ചതുരശ്ര അടി 91,355 ചതുരശ്ര മീറ്റര്‍) വിസ്തൃതിയുള്ള പാം ഫൗണ്ടന്‍ മനുഷ്യ നിര്‍മ്മിത ഈന്തപ്പന ആകൃതിയിലുള്ള ദ്വീപായ പാം ജുമൈറയിലെ പോയിന്റ് ഷോപ്പിംഗ്, ഡൈനിംഗ് ഡിസ്ട്രിക്ടിലാണ് സ്ഥിതി ചെയ്യുന്നത്. എല്ലാ ദിവസവും വൈകീട്ട് ഏഴുമുതല്‍ രാത്രി 12 വരെ 20 ഷോകള്‍ ആണ് ഉണ്ടാകുക.

​ഹത്ത വാദി ഹബ്ബ്

യുഎഇ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ദുബായിലെ മനോഹരമായ ഒരു ദേശീയോദ്യാനത്തില്‍ ആസ്വദിക്കാനുള്ള അവസരം നല്‍കുന്നതിന് സമര്‍പ്പിച്ചിരിക്കുന്ന ഹത്ത വാദി ഹബും ഹത്ത റിസോര്‍ട്ടും ഒക്ടോബറില്‍ തന്നെ തുറന്നു. 2021 ഏപ്രില്‍ വരെ ഇവിടേയ്ക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി ഉണ്ട്. കാല്‍നടയാത്ര മുതല്‍ മൗണ്ടെയ്ന്‍ ബൈക്കിംഗ് വരെയുള്ള വ്യത്യസ്ത അഭിരുചികള്‍ക്ക് അനുയോജ്യമായ നിരവധി അനുഭവങ്ങള്‍ ഹത്ത വാദി ഹബ് വാഗ്ദാനം ചെയ്യുന്നു. അഞ്ച് ലൈനുകളില്‍ 10 മീറ്റര്‍ ഉയരത്തിലുള്ള ക്ലൈംബിങ് വാള്‍, പാരാഗ്ലൈഡിങ് ഉള്‍പ്പെടെ ഈ വര്‍ഷം മൂന്ന് പുതിയ വിനോദ പ്രവര്‍ത്തനങ്ങള്‍ കൂടി ഹത്ത വാദി ഹബില്‍ തുടങ്ങിയിട്ടുണ്ട്.

ദുബായ് സഫാരി പാര്‍ക്ക്

ദുബായ് സഫാരി പാര്‍ക്ക്, വന്യജീവി സംരക്ഷണ കേന്ദ്രം, മൃഗസംരക്ഷണ കേന്ദ്രം, വിദ്യാഭ്യാസ കേന്ദ്രം എന്നിവ ഒക്ടോബര്‍ 5 നാണ് സന്ദര്‍ശകര്‍ക്കായി തുറന്നത്. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചു കൊണ്ടാണ് പ്രവര്‍ത്തനം. ദുബായ് സഫാരി പാര്‍ക്കില്‍ വന്യമൃഗങ്ങളെ നിരീക്ഷിക്കാനും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷത്തില്‍ മൃഗങ്ങളുമായി സംവദിക്കാനും മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ജീവജാലങ്ങളുണ്ട്. ഒരു തെര്‍മല്‍ ക്യാമറ സ്ഥാപിക്കുകയും സന്ദര്‍ശകരെ സ്‌ക്രീന്‍ ചെയ്യുന്നതിന് മാനുവല്‍ തെര്‍മോമീറ്ററുകള്‍ ഉപയോഗിക്കുകയും അതേസമയം ആളുകള്‍ക്കിടയില്‍ രണ്ട് മീറ്റര്‍ അകലെ സാമൂഹിക അകലം കര്‍ശനമായി നടപ്പാക്കുകയും ചെയ്യും.

ദുബായ് പാര്‍ക്ക് ആന്റ് റിസോര്‍ട്ട്

ദുബായ് പാര്‍ക്ക് ആന്റ് റിസോര്‍ട്ടും ഡിപിആറും സെപ്തംബര്‍ 23 നാണ് വീണ്ടും തുറന്നത്. ഇത് ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് തീം പാര്‍ക്കായ ദുബായ് പാര്‍ക്ക് ആന്റ് റിസോര്‍ട്ടില്‍ ത്രീമൂര്‍ത്തിപാര്‍ക്ക്, ഹോളിവുഡ് പ്രചോദിത തീം പാര്‍ക്ക്, മോഷന്‍ഗേറ്റ് ദുബായ്, എന്നിവയെല്ലാം ഉണ്ട്. ആവേശകരമായ 27 റൈഡുകളും ആകര്‍ഷണങ്ങളും ഉള്‍ക്കൊള്ളുന്ന മോഷന്‍ഗേറ്റ് ദുബായ് സുരക്ഷിതമായ അന്തരീക്ഷത്തില്‍ സന്ദര്‍ശകര്‍ക്ക് രസകരമായ അനുഭവങ്ങള്‍ ഉറപ്പു വരുത്തുന്നതിനായി മെച്ചപ്പെട്ട സുരക്ഷാ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്